സൗ​ജ​ന്യ യാ​ത്ര​യും പു​ത്ത​ന്‍ യാ​ത്രാ പാ​സു​ക​ളു​മാ​യി കൊ​ച്ചി മെ​ട്രോ​യു​ടെ ഒ​ന്നാം വാ​ര്‍​ഷി​കാ​ഘോ​ഷം

101 0

കൊ​ച്ചി:സൗ​ജ​ന്യ യാ​ത്ര​യും പു​ത്ത​ന്‍ യാ​ത്രാ പാ​സു​ക​ളു​മാ​യി കൊ​ച്ചി മെ​ട്രോ​യു​ടെ ഒ​ന്നാം വാ​ര്‍​ഷി​കാ​ഘോ​ഷം ജ​ന​കീ​യ ആ​ഘോ​ഷ​മാ​ക്കാ​നൊ​രു​ങ്ങി കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡ് (കെ​എം​ആ​ര്‍​എ​ല്‍). ക​ഴി​ഞ്ഞ ഒ​രു​വ​ര്‍​ഷ​ക്കാ​ലം മെ​ട്രോ​യ്ക്കൊ​പ്പം നി​ന്ന യാ​ത്ര​ക്കാ​ര്‍​ക്കും കൊ​ച്ചി​ക്കും ന​ന്ദി​സൂ​ച​ക​മാ​യി 19ന് ​സൗ​ജ​ന്യ യാ​ത്ര​യാ​ണ് കെ​എം​ആ​ര്‍​എ​ല്‍ സ​മ്മാ​ന​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​പ്പം യാ​ത്ര​ക്കാ​ര്‍ ഏ​റെ നാ​ളാ​യി പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന യാ​ത്രാ പാ​സു​ക​ളു​ടെ അ​വ​ത​ര​ണ​വും വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​കും. മെ​ട്രോ ആ​രം​ഭി​ച്ച​തു മു​ത​ലു​ള്ള യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​മാ​യി​രു​ന്ന സീ​സ​ണ്‍ ടി​ക്ക​റ്റും ദി​വ​സ പാ​സ് സൗ​ക​ര്യ​വും വാ​ര്‍​ഷി​കാ​ഘോ​ഷ ച​ട​ങ്ങി​ല്‍ അ​വ​ത​രി​പ്പി​ക്കും. 

സ്ഥി​രം യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണു സീ​സ​ണ്‍ ടി​ക്ക​റ്റ്. വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്കും മെ​ട്രോ കാ​ണാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്കു​മാ​യാ​ണു ദി​വ​സ​പാ​സു​ക​ള്‍ ഒ​രു​ക്കു​ന്ന​ത്. പാ​സി​ന്‍റെ നി​ര​ക്ക് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം, സാ​മ്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടു​ന്ന​തു​വ​രെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു ക​ണ്‍​സ​ഷ​ന്‍ ന​ല്‍​കു​ന്ന​ത് ആ​ലോ​ചി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂടാതെ 2017 ജൂ​ണ്‍ 17നു ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം 19 മു​ത​ല്‍ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ കൊ​ച്ചി മെ​ട്രോ ഓ​ടി​ത്തു​ട​ങ്ങി​യ​തി​ന്‍റെ സ്മ​ര​ണ​യെ​ന്നോ​ണ​മാ​ണ് ഫ്രീ ​റൈ​ഡ് ഡേ ​എ​ന്ന പേ​രി​ല്‍ സൗ​ജ​ന്യ​യാ​ത്ര ഒ​രു​ക്കു​ന്ന​ത്. 

അ​ന്നു പു​ല​ര്‍​ച്ചെ ആ​റി​നു സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​തു മു​ത​ല്‍ രാ​ത്രി പ​ത്തി​നു സ​ര്‍​വീ​സ് അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ആ​ര്‍​ക്കും മെ​ട്രോ​യി​ല്‍ പ​രി​ധി​യി​ല്ലാ​തെ സൗ​ജ​ന്യ​മാ​യി യാ​ത്ര ചെ​യ്യാം. ഇ​തു​വ​രെ മെ​ട്രോ​യി​ല്‍ ക​യ​റി​യി​ട്ടി​ല്ലാ​ത്ത​വ​ര്‍​ക്കു അ​തി​ന​വ​സ​ര​മൊ​രു​ക്കു​ക​യാ​ണു ഇ​തു​വ​ഴി ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് വാ​ര്‍​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ വി​ശ​ദീ​ക​രി​ക്കാ​ന്‍ കെ​എം​ആ​ര്‍​എ​ല്‍ ആ​സ്ഥാ​ന​ത്ത് വി​ളി​ച്ചു​ചേ​ര്‍​ത്ത വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ എം​ഡി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ് പ​റ​ഞ്ഞു. മെ​ട്രോ യാ​ത്ര​ക്കാ​ര്‍​ക്ക് ഉ​ദ്ഘാ​ട​ന​വേ​ദി​യി​ല്‍ അ​വ​ത​രി​പ്പി​ച്ച കൊ​ച്ചി വ​ണ്‍ സ്മാ​ര്‍​ട്ട് കാ​ര്‍​ഡ് സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കാ​നു​ള്ള അ​വ​സ​ര​വും വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ​മാ​സം 15 മു​ത​ല്‍ 30 വ​രെ സ്മാ​ര്‍​ട്ട് കാ​ര്‍​ഡ് വാ​ങ്ങു​ന്ന​വ​ര്‍​ക്ക് കാ​ര്‍​ഡി​ന്‍റെ വി​ല ന​ല്‍​കേ​ണ്ട. റീ ​ചാ​ര്‍​ജ് തു​ക​യാ​യ 12 രൂ​പ ന​ല്‍​കി​യാ​ല്‍ കാ​ര്‍​ഡ് സ്വ​ന്ത​മാ​യി കി​ട്ടും. നി​ല​വി​ല്‍ 237 രൂ​പ​യാ​ണ് കാ​ര്‍​ഡി​ന് ഈ​ടാ​ക്കു​ന്ന​ത്.

Related Post

ശബരിമല; ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി

Posted by - Dec 15, 2018, 10:21 am IST 0
പമ്പ: ശബരിമല സന്നിധാനത്ത് വാവരുനടക്ക് സമീപമുള്ള ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി. വാവരുനടയിലും വടക്കേനടയിലും ഓരോ ബാരിക്കേഡുകള്‍ വീതമാണ് മാറ്റിയത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഹൈക്കോടതി…

കണ്ണൂരില്‍ അക്രമപരമ്പരക്കു തുടക്കമിട്ടത് സി. പി. എം നേതൃത്വം ;  കെ സുരേന്ദ്രന്‍

Posted by - Jan 5, 2019, 10:05 am IST 0
കോഴിക്കോട്: കണ്ണൂരില്‍ അക്രമപരമ്പരക്കു തുടക്കമിട്ടത് സി. പി. എം നേതൃത്വമാണെന്നും സംസ്ഥാനത്ത് ഹിന്ദു വേട്ട നടക്കുകയാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പൊലീസ് പലയിടത്തും…

കര്‍ദ്ദിനാളിന്‍റെ വാദം പൊളിയുന്നു: കര്‍ദ്ദിനാള്‍-കന്യാസ്ത്രീ ഫോണ്‍ സംഭാഷണം പുറത്ത്

Posted by - Jul 19, 2018, 10:27 am IST 0
തിരുവനന്തപുരം : ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി കന്യാസ്ത്രീ രേഖാമൂലം നല്‍കിയില്ലെന്ന കര്‍ദിനാളിന്റെ വാദം പൊളിയുന്നു. ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന വിവരം കന്യാസ്ത്രീ കര്‍ദ്ദിനാളിനെ…

തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും മദ്യം വാങ്ങിയവരില്‍ ഒന്നര വയസുകാരിയും

Posted by - Jun 4, 2018, 06:17 pm IST 0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും മദ്യം വാങ്ങിയവരില്‍ ഒന്നര വയസുകാരിയും. സംഭവത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഓഫീസര്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…

Leave a comment