കൊച്ചി : ഹര്‍ത്താലുകളില്‍ നിന്ന് മുഖം തിരിച്ച് തിയറ്ററുകളും. അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ നഷ്ടം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് തിയറ്റര്‍ ഉടമകള്‍ ഹര്‍ത്താലിന് 'കട്ട്' പറഞ്ഞിരിക്കുന്നത്. നേരത്തെ വ്യാപാരി വ്യവസായ സമൂഹം ഹര്‍ത്താലിനെതിരെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഹര്‍ത്താല്‍ ദിനത്തില്‍ തിയറ്ററുകള്‍ തുറക്കുമെന്ന് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രഖ്യാപിച്ചിരിക്കുന്നത്. തിയറ്ററുകള്‍ തുറക്കുമെന്ന് മാത്രമല്ല, ചിത്രീകരണമോ അനുബന്ധ പ്രവര്‍ത്തനങ്ങളോ ഒഴിവാക്കില്ലെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.
