കൊച്ചി: കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി വിധിയില്‍ അവ്യക്തതയെന്ന് ടോമിന് ജെ. തച്ചങ്കരി. വിധി നടപ്പാക്കാന്‍ സാവകാശം തേടുമെന്നും കെഎസ്ആര്‍ടിസി എംഡി പറഞ്ഞു. പത്തുവര്‍ഷത്തില്‍ താഴെയുള്ള മുഴുവന്‍ എം പാനല്‍ ജീവനക്കാരെയും ഒഴിവാക്കാനായിരുന്നു ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു പിഎസ്സി ലിറ്റിലുള്ളവരെ കെഎസ്ആര്‍ടിസിയില്‍ നിയമിക്കണമെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ഥികള്‍ സര്‍പ്പിച്ച ഹര് ജിയിലാണ് കോടതി ഉത്തരവ് ഉണ്ടായത്. പത്ത് വര്‍ഷത്തില്‍ താഴെ സര്‍വീസ് ഉള്ളവരെയും ഒരു വര്‍ഷം 120 ദിവസം ജോലി ചെയ്യാത്തവരെയുമാണ് പിരി ച്ചുവിടുന്നത്. ഇതോടെ നാലായിരത്തിലധികം പേര്‍ക്ക് ജോലി നഷ്ടമാകും. ഏഴായിരത്തോളം പേരാണ് കെഎസ്ആര്‍ടിസിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത്.