ഹൈവേ പോലീസിന് പിഴ ചുമത്താൻ സമ്മർദ്ദം
വാഹന പരിശോധന സമയത്ത് ജങ്ങളിൽനിന്നും ഒരുദിവസം കുറഞ്ഞത് 15000 രൂപയെങ്കിലും ഈടാക്കാൻ മേലുദ്യോഗസ്ഥരിൽ നിന്നും സമ്മർദ്ദം. ജനങ്ങളെ ചെറിയ കുറ്റത്തിന് എന്തെങ്കിലും കണ്ടെത്തി പിഴ അടക്കാൻ നിർബന്ധിക്കപ്പെടേണ്ട അവസ്ഥയാണിപ്പോൾ പോലീസുകാർക്ക്.
ഒരു എസ്ഐ പിന്നെ രണ്ട് സിവിൽ പോലീസും അടങ്ങുന്ന 44 ഹൈവേ പട്രോളിങ് വാഹനമാണ് സംസ്ഥാനത്തുള്ളത്. ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലാണ് ഒരോ മേഖലയിലും ഈ ടീം പ്രവർത്തിക്കുന്നത്.ഒരു ദിവസം 15000 രൂപ പിരിച്ചില്ലെങ്കിൽ അന്നേ ദിവസം പട്രോളിങ് നടന്നില്ല എന്നാണ് റിപ്പോർട്ട് നൽകുന്നത് അതിനാൽ പോലീസുകാർ പിഴ വാങ്ങാൻ നിർബന്ധിതരാകുകയാണ്
