1511 കോടിയുടെ തൊഴിലുറപ്പ് കുടിശ്ശിക കേന്ദ്രം അനുവദിച്ചു

120 0

ദില്ലി: തൊഴിലുറപ്പ് പദ്ധതിയ്ക്ക്  1511 കോടിരൂപ കുടിശ്ശിക കേന്ദ്രം അനുവദിച്ചു. 5 മാസത്തെ വേതനമായിരുന്നു കുടിശ്ശിക ഉണ്ടായിരുന്നത് . മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് കേന്ദ്ര നടപടി.  തൊഴിലുറപ്പ് പദ്ധതിയില്‍ അഞ്ച് മാസമായി കൂലി മുടങ്ങിയ നിലയിലായിരുന്നു . 

സംസ്ഥാനത്തെ 15 ലക്ഷം തൊഴിലാളികള്‍ക്ക് നല്‍കേണ്ട 1200 കോടി രൂപയാണ് കെട്ടിക്കിടന്നത്.  കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഒടുവില്‍ കൂലി കിട്ടിയത് നവംബറിലായിരുന്നു. ഏറ്റവുമധികം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലായിരുന്നു ഏറ്റവുമധികം കൂലി നല്‍കാനുളളത്. 

കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ തൊഴിലെടുക്കുന്നവരില്‍ 80 ശതമാനവും സ്ത്രീകളാണ്. 271 രൂപയാണ് ദിവസ വേതനം.  കേരളത്തിലെ നല്ലൊരു ശതമാനം കുടുംബങ്ങളുടെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നിലനില്‍പ് ഈ തുകയെ ആശ്രയിച്ചാണ്. 

Related Post

പത്ത് വയസുകാരിയുടെയും യുവതികളുടെയും സാന്നിദ്ധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല; നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍

Posted by - Feb 14, 2019, 12:10 pm IST 0
ന്യൂഡല്‍ഹി: ശബരിമലയില്‍ പത്ത് വയസുകാരിയുടെയും യുവതികളുടെയും സാന്നിദ്ധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പുന:പരിശോധനാ ഹര്‍ജിയില്‍ എഴുതി നല്‍കിയ വാദത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പത്തു…

ജസ്‌നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ പാരിതോഷികം നല്‍കാനൊരുങ്ങി ഡിജിപി

Posted by - May 12, 2018, 12:04 pm IST 0
തിരുവനന്തപുരം: കാണാതായ ബിരുദ വിദ്യാര്‍ഥിനി ജസ്‌ന മരിയ ജെയിംസിനെ കണ്ടെത്താന്‍ സഹായകരമായ വിവരം നല്‍കുന്നവര്‍ക്കു രണ്ടുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കഴിഞ്ഞ മാര്‍ച്ച്‌…

ശബരിമല സ്ത്രീ പ്രവേശനം: നിർണ്ണായക വിധി ഇന്ന്

Posted by - Sep 28, 2018, 08:55 am IST 0
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. പൊതു ആരാധനാ സ്ഥലത്ത് അവന്‌ പോകാമെങ്കില്‍ അവള്‍ക്കും പോകാമെന്ന് വാദത്തിനിടെ കോടതി…

സംസ്ഥാനത്ത് ഇന്നും ഇന്ധനവില ഉയര്‍ന്നു 

Posted by - May 20, 2018, 09:24 am IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 80.35 രൂപയും ഡീസലിന് 73.34 രൂപയുമാണ്. കഴിഞ്ഞ ഏഴുദിവസം കൊണ്ട് പെട്രോളിന് 1.73 രൂപയും…

Leave a comment