30 കിലോ ഹാഷിഷുമായി തലസ്ഥാനത്ത് നിന്നും യുവാവിനെ അറസ്റ്റ് ചെയ്തു

83 0

തിരുവനന്തപുരം: 10 കോടിയോളം രൂപ വിലമതിക്കുന്ന 30 കിലോ ഹാഷിഷുമായി തലസ്ഥാനത്ത് നിന്നും യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മുനിയറ പണിക്കംകുടിയില്‍ അജി(35) ആണ് അറസ്റ്റിലായത്.

നാര്‍കോട്ടിക് സെല്ലിന്റെ സഹായത്തോടെയാണ് പേട്ട പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ആന്ധ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗമാണ് കഞ്ചാവും ഹാഷീഷ് ഓയിലും കേരളത്തിലേക്ക് എത്തിച്ചിരുന്നതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. പാലക്കാട് എത്തിക്കുന്ന കഞ്ചാവ് പിന്നീട് ഇടനിലക്കാരെ അറിയിച്ചാണ് വില്‍പ്പന നടത്തി വന്നിരുന്നത്.

ആന്ധ്രയിലെ ശീലേരുവില്‍ നിന്നുമെത്തുന്ന ഹാഷിഷ് ഓയില്‍ വിദേശത്തേക്കും കടത്തിയിട്ടുള്ളതായി കണ്ടെത്തി. പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Related Post

ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസ് ; ക്വട്ടേഷൻ 30,000 രൂപയ്ക്ക്

Posted by - Apr 12, 2019, 12:25 pm IST 0
കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിലെ ക്വട്ടേഷൻ 30,000 രൂപയ്ക്ക്. കേസിൽ അറസ്റ്റിലായ ബിലാലിനും വിപിനുമായാണ് പണം നൽകിയത്.  കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ കാസർഗോട്ടെ സംഘമാണ് ക്വട്ടേഷന്…

മെഡിക്കൽ പ്രവേശനബിൽ പാസാക്കി

Posted by - Apr 5, 2018, 06:05 am IST 0
മെഡിക്കൽ പ്രവേശനബിൽ പാസാക്കി സുപ്രിംകോടതിയുടെ വിമർശനം അവഗണിച്ച് കരുണ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥിനികളുടെ പ്രവേശനം സാധുവാക്കാനുള്ള നിയമം നിയമസഭ പാസാക്കി. കോൺഗ്രസ് അംഗം വി.ടി ബൽറാം മാത്രമാണ്…

ഹര്‍ത്താലിനെ തള്ളി തിയേറ്ററുകളിലേക്ക് ആരാധക പ്രവാഹം; ഒടിയന് അവിസ്മരണീയ വരവേല്‍പ്പ് 

Posted by - Dec 14, 2018, 08:33 am IST 0
ബിജെപിയുടെ ഹര്‍ത്താലിനെ തള്ളി തിയേറ്ററുകളിലേക്ക് ആരാധക പ്രവാഹം ഒടിയന് അവിസ്മരണീയ വരവേല്‍പൊരുക്കി ആരാധകര്‍. മലയാളത്തിലെ എറ്റവും കൂടുതല്‍ കാത്തിരിക്കപ്പെട്ട സിനിമകളിലൊന്നായ മോഹല്‍ലാല്‍ ചിത്രം ഒടിയന്‍ ഇന്ന് രാവിലെ…

ശനിയാഴ്ച സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിവസം

Posted by - Oct 26, 2018, 07:06 am IST 0
തിരുവനന്തപുരം: ശനിയാഴ്ച സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിവസം ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പ്രാദേശികമായി അവധി നല്‍കിയിട്ടുണ്ടെങ്കില്‍ അത് തുടരുമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. കനത്തമഴയും പ്രളയവും…

മനോജ് വധക്കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

Posted by - Mar 15, 2018, 12:08 pm IST 0
മനോജ് വധക്കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം, കതിരൂർ മനോജ് വധക്കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം ഏൽക്കേണ്ടിവന്നത്. സത്യവാങ്‌മൂലത്തിൽ നിരവധി പൊരുത്തക്കേടുകൾ ഉള്ളതിനാലാണ് സർക്കാരിന്…

Leave a comment