കെ.എ.വിശ്വനാഥൻ
മുംബൈ: ഇതിഹാസ സംഗീതജ്ഞ അന്തരിച്ച ഡോ.എം.എസ്.സുബുലക്ഷ്മിയുടെ 103-ാം ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യമെമ്പാടുമുള്ള 50 പ്രമുഖ യുവ സംഗീതജ്ഞർക്ക് സെപ്റ്റംബർ 14 ന് "ശ്രീ ഷൺമുഖാനന്ദ ഭാരത് രത്‌ന ഡോ. എം.എസ്. സുബ്ബലക്ഷ്മി ഫെലോഷിപ്പ്" സമ്മാനിച്ചു. ഷൺമുഖാനന്ദ ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ നടന്നത് . ഫെലോഷിപ്പ് ഒരു ലക്ഷം രൂപ 3 കൊല്ലത്തേയ്ക്കാണ് .കർണാടിക് സംഗീതം വോക്കൽ, ഹിന്ദുസ്ഥാനി വോക്കൽ, മൃദുങ്കം, ഹരികദ , നാദസ്വരം , ചിത്രവീണ വീണ, സിത്താർ, ഫ്ലൂട്ട്, വയലിൻ എന്നിവക്കാണ് ഫെല്ലോഷിപ്പ് കൊടുക്കുക . മുംബൈ, അമൃത്സർ, ബാംഗ്ലൂർ, കൊൽക്കത്ത, ചെന്നൈ, കേരളം, ന്യൂഡൽഹി, ആന്ധ്ര, ഉഡുപ്പി, പൂനെ, താനെ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സംഗീതജ്ഞർ. ഈ വർഷം ആദ്യമായി 13 ചെറുപ്പക്കാർക്ക് ഫെലോഷിപ്പ് നൽകുകയും മറ്റ് 37 സംഗീതജ്ഞർക്ക് തുടരുകയും ചെയ്തു. അടുത്ത ദിവസം, ഷൺമുഖാനന്ദ' ഡോ.എം.എസ്.സുബുലക്ഷ്മി സംഗീത പ്രചാര്യ' അവാർഡ് പ്രശസ്ത കർണാടക സംഗീത ഗുരു ശ്രീമതി അലമേലു മണിക്ക് സമ്മാനിച്ചു, ലോകമെമ്പാടുമുള്ള ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് കർണാടക സംഗീതത്തിൽ പരിശീലനം നൽകി.