ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ
നവോത്ഥാനത്തിന്റെ മുദ്രാവാക്യം വിളിയ്ക്കുന്നകൈകളില്‍ അന്ധവിശ്വാസത്തിന്റെ മന്ത്രച്ചരടുകളോ!
അന്ധവിശ്വാസത്തിന്റെയും, ദുര്‍മന്ത്രവാദത്തിന്റെയും ചതിക്കുഴികളില്‍ പെട്ട് അഭ്യസ്തവിദ്യരായ ജനങ്ങള്‍ പോലും ജീവനൊടുക്കുന്ന ഈ കാലഘട്ടത്തില്‍ കര്‍ണ്ണാടകയിലെയും, മഹാരാഷ്ട്രയിലെയും പോലെ ഒരു അന്ധവിശ്വാസനിര്‍മ്മാര്‍ജ്ജനബില്ല് എന്നപ്രതീക്ഷകേരളത്തിലും നാമ്പെടുത്തിരിക്കുന്നു.
സാങ്കേതികവിദ്യകളും, ശാസ്ത്രവുംസമൂഹത്തെനയിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ദുര്‍മന്ത്രവാദവും, അന്ധവിശ്വാസവും മരണങ്ങള്‍ക്ക്കാരണമാകുന്നുഎന്നത് തീര്‍ത്തും അവിശ്വസനീയം. എന്നാല്‍ ഇന്നത് സംഭവിക്കുന്നു. 2018ല്‍ ഡല്‍ഹിയില്‍ നടന്ന കുടുംബത്തോടെയുള്ള കൂട്ടആത്മഹത്യയ്ക്ക്നിദാനം അന്ധവിശ്വാസമാണെന്നു പറയപ്പെടുന്നു. അതുപോലെത്തന്നെ കേരളത്തില്‍ മന്ത്രവാദിയായ വണ്ണപ്പുറത്തുകാരനെ കൊലപ്പെടുത്തിയ ത് മന്ത്രശക്തിതട്ടിയെടുക്കുവാനായിരുന്നുവെന്നും വായിച്ചിരുന്നു. പുതിയതായിവിവാഹംകഴിഞ്ഞഒരുപെണ്‍കുട്ടി( വിവാഹബന്ധംവേര്‍പ്പെടുന്നതിന്റെവക്കില്‍ എത്തിനില്‍ക്കുന്ന) യുമായിസംസാരിച്ചപ്പോള്‍ ഈ വേര്‍പിരിയലിന്റെ പിന്നില്‍ പെണ്‍കുട്ടി തന്റെ വീട്ടില്‍ വന്നുതിരിച്ചുപോകുമ്പോള്‍ കൂടെപോകുന്നഅവളുടെവീട്ടിലെപ്രേതങ്ങള്‍ ഭര്‍ത്താവിന്റെസ്വസ്ഥതനശിപ്പിയ്ക്കുന്നുഎന്നഅന്ധവിശ്വാസമാണെന്നു അവള്‍ പറഞ്ഞു. അപ്പോള്‍ ഇന്നും വിദ്യാസമ്പന്നരായ പുതിയതലമുറയുടെ മനസ്സിലും ഇത്തരം അന്ധവിശ്വാസങ്ങള്‍ ഇടംകണ്ടെത്തുന്നു എന്ന്പറയാം.
ഇത്തരംഅന്ധവിശ്വാസങ്ങള്‍ക്ക് ജാതിമതവ്യത്യാസങ്ങളോ, രാഷ്ട്രീയസ്വാധീനമോ ഉണ്ടെന്നു വിശ്വസിയ്ക്കുന്നുണ്ടോ?
ജ്യോതിഷശാസ്ത്രം, വാസ്തുശാസ്ത്രം, കൈരേഖാശാസ്ത്രംതുടങ്ങിയവ ജാതിഭേദമന്യേസമൂഹത്തില്‍ യുഗങ്ങളായിനിലനില്‍ക്കുന്നു. ഇന്നുംഇത്തരംശാസ്ത്രങ്ങളില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്താനും, അവനിലനിര്‍ത്താനുംസര്‍ക്കാരും, സര്‍വ്വകലാശാലകളുംപ്രോത്സാഹനം നല്‍കിവരുന്നു. പലമതവിശ്വാസങ്ങളുംഒരുപരിധിവരെഇവയില്‍ അധിഷ്ഠിതമാണ്എന്ന്വേണമെങ്കില്‍ പറയാം. കാലാകാലങ്ങളായിനിലനിന്നുപോരുന്നഇത്തരംശാസ്ത്രങ്ങള്‍ ആണോയഥാര്‍ത്ഥത്തില്‍ അന്ധവിശ്വാസം?
പണംഉണ്ടാക്കുന്നതിനായിഇത്തരംശാസ്ത്രങ്ങളെതിരശ്ശീലകളാക്കി ആള്‍ദൈവങ്ങളുംദുര്‍മന്ത്രവാദികളുംവില്‍ക്കപ്പെടുന്നഅസംഭാവ്യമായവാഗ്ദാനങ്ങളാണ്അന്ധവിശ്വാസം. ഇത്തരംവാഗ്ദാനങ്ങളില്‍ വിശ്വസിച്ച്അവര്‍ക്ക്പുറകെപോകുന്നസാധാരണമനുഷ്യരാണ്വഞ്ചിയ്ക്കപ്പെടുന്നത്. ഇത്തരംവഞ്ചനകളില്‍ അകപ്പെടുന്നത്അധികവുംപെണ്ണുങ്ങളാണെന്നുപറയപ്പെടുന്നു. ഇതൊന്നുംഇന്നലെയുടെഅനുഭവങ്ങള്‍ അല്ല. ഇതിനുംകാലങ്ങളോളംപഴക്കമുണ്ട്. സാധാരണജനങ്ങളെവഞ്ചിച്ച്പണംതട്ടിയെടുക്കുന്നഇത്തരംവഞ്ചകന്മാര്‍ക്ക്നേരെനിയമനടപടികള്‍ എടുക്കാന്‍ കഴിയുമെങ്കില്‍ അത്ഇത്തരംപ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ളഒരുകടിഞ്ഞാണ് തന്നെ. എന്നാല്‍ മന്ത്രവാദത്തിനും, അന്ധവിശ്വാസത്തിനുംപുറകില്‍ പോകുന്നവര്‍, ചതിപറ്റിയാല്‍ കൂടിഒരിയ്ക്കലുംഇത്പരസ്യമായിസമ്മതിയ്ക്കാറില്ലഎന്നതുംഇത്തരംവഞ്ചകര്‍ക്കുള്ളഒത്താശയാണ്.
ഓരോമതസ്ഥരുംവിശ്വസിയ്ക്കുന്നദൈവത്തിലുള്ളഅടിയുറച്ചവിശ്വാസംഓരോമതവുംഅനുശാസിയ്ക്കുന്നു. എന്നാല്‍ ഈ വിശ്വാസംഒരുപരിധിയ്ക്കപ്പുറത്ത്പോകുന്നമനുഷ്യനെസമൂഹംഭ്രാന്തനായികാണുന്നു. കടമകളും, ഉത്തരവാദിത്വങ്ങളുംമറന്നുഭക്തിഎന്ന്പറഞ്ഞുജന്മംപാഴാക്കുന്നവര്‍ പ്രായോഗികബുദ്ധിഉപയോഗിയ്ക്കുന്നവരല്ലഎന്ന്വേണമെങ്കില്‍ പറയാം. ദൈവസ്‌നേഹത്തിലൂടെഅവര്‍ മനുഷ്യനെയും, സമൂഹത്തെയുംസ്‌നേഹിയ്ക്കാന്‍ മറക്കുന്നുഎന്നുംപറയാം. ഭക്തിഅധികമാകുമ്പോള്‍ ഇതൊരുതരംലഹരിയായിമാറുന്നു. മദ്യപാനംഎന്നത്ആഹ്ലാദത്തിനുംഉന്മാദത്തിനുംഉപയോഗിയ്ക്കുന്നസമ്പ്രദായംപ്രാചീനകാലംമുതല്‍ തന്നെസമൂഹത്തില്‍ നിലവിലുണ്ട്. എന്നാല്‍ ഇത്ഒരുപരിധിയ്ക്കുമപ്പുറത്ത്കടന്നാല്‍ അവന്‍ മുഴുകുടിയനാകുന്നു. അവനുആരോഗ്യവും, പണവുംകുടുംബവുംസമൂഹത്തിലുള്ളസ്ഥാനവുംനഷ്ടപ്പെടുന്നു.
ചുരുക്കത്തില്‍ പലചീത്തഘടകങ്ങളുംസമൂഹത്തില്‍ നിലവിലുണ്ട്. അവപ്രധാനംചെയ്ത്പണംഉണ്ടാക്കുന്നവരുംധാരാളം. അവയെശീലിക്കണമോവേണ്ടയോഎന്നത്വിവേകബുദ്ധിയുള്ളമനുഷ്യന്റെതീരുമാനമാണ്. ദുര്മന്ത്രവാദവുംഇത്തരത്തിലുള്ളഒരുദുശ്ശീലമാണെന്നുപറയാം. മറ്റൊരുതരത്തില്‍ വ്യാഖ്യാനിയ്ക്കുകയാണെങ്കില്‍ മന്ത്രവാദവുംഅന്ധവിശ്വാസങ്ങളുംമനുഷ്യനിലുള്ളപരസപരംവൈരാഗ്യംതീര്‍ക്കാനും, ആഗ്രഹങ്ങള്‍ വളരെഎളുപ്പത്തില്‍ നടത്തിയെടുക്കാനുമുള്ള മനുഷ്യന്റെവ്യാമോഹമാണ്. ഈ വ്യാമോഹത്താല്‍ സ്വയംവഞ്ചിയ്ക്കപ്പെടുന്നുഎന്നുപോലുംഅവര്‍ മനസ്സിലാക്കുന്നില്ല. സമൂഹത്തില്‍ മന്ത്രവാദത്താലും, അന്ധവിശ്വാസങ്ങളാലുംവഞ്ചിതരാകുന്നവരുടെനിരക്ക്കൂടുന്നുഎങ്കില്‍ മനുഷ്യന്പരസ്പരവൈരാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നു, പെട്ടെന്ന്എന്തൊക്കെയോനേടിയെടുക്കുന്നതിനുള്ളവ്യഗ്രതകൂടുന്നുഎന്നുംവിലയിരുത്താം.
ലോകത്ത്നന്മയുംതിന്മയുംനിറഞ്ഞതാണ് സമൂഹം.നന്മകളെപ്രോത്സാഹിപ്പിയ്ക്കുകയുംതിന്മകളെനിര്‍മാര്‍ജ്ജനംചെയ്യുന്നതുംസമൂഹത്തിലടങ്ങുന്നവ്യക്തികളുടെകൈകളിലൂടെയാണ്. മന്ത്രവാദത്തിന്റെയും, അന്ധവിശ്വാസത്തിന്റെയുംപേരില്‍ ജനങ്ങളെവഞ്ചിയ്ക്കുന്നവരെനിയമനടപടികളിലൂടെനിയന്ത്രിയ്ക്കാന്‍ കഴിയുമെങ്കില്‍ നല്ലതുതന്നെ. അതിനായികാത്തുനില്‍ക്കാതെ, ഇത്തരംഅന്ധവിശ്വാസങ്ങളില്‍ സ്വയംമനസ്സിനെഅടിയറവയ്ക്കില്ലഎന്നും, നമുക്ക്ചുറ്റുമുള്ളവരെഇത്തരംപ്രവര്‍ത്തികളില്‍ നിന്നുംപിന്തിരിപ്പിയ്ക്കുമെന്നുംഉറച്ചതീരുമാനവുമായിഅഭ്യസ്തവിദ്യരായയുവാക്കള്‍ മുന്നോട്ടുവന്നാല്‍ അന്ധവിശ്വാസങ്ങളാലുംദുര്‍മന്ത്രവാദങ്ങളാലുംവഞ്ചിയ്ക്കപ്പെടുന്നകുറെപേരെരക്ഷപ്പെടുത്താന്‍ കഴിയും. അന്ധവിശ്വാസങ്ങള്‍ പതുങ്ങിയിരിയ്ക്കുന്നത്മതവിശ്വാസങ്ങളിലോ,,പ്രാചീനശാസ്ത്രങ്ങളിലോ, ഭരണകുടത്തിന്റെകൈകളിലോഅല്ലപച്ചയായമനുഷ്യമനസ്സില്തന്നെയാണ്. അന്ധവിശ്വാസങ്ങളെതുരത്തിപുറത്ത്ചാടിയ്‌ക്കേണ്ടത്അവിടെ നിന്നുമാണ്. അന്ധവിശ്വാസത്താല്‍ പണംസമ്പാദിയ്ക്കാന്‍ തുനിഞ്ഞിറങ്ങുന്നവരെ 'അരുത്'എന്നു വിലക്കേണ്ടത് മനുഷ്യന്റെശക്തമായകരങ്ങളാണ്..