ലോകാരോഗ്യvസംഘടനക്കും ചൈനക്കും അമേരിക്കൻ പ്രസിഡന്റിൽ നിന്നും കണക്കിന് പ്രഹരം കിട്ടിയപ്പോൾ മണി മണിയായി സത്യങ്ങൾ പുറത്തേക്ക് വരുന്നു. ചൈന ലോകത്തോട് പറയുന്നു തങ്ങൾക്ക് തെറ്റുപറ്റി മാപ്പാക്കണം, ഞങ്ങക്ക് കോവിഡ് 19 മൂലം മരണമടഞ്ഞവരുടെ കണക്കുകൂട്ടിയതിൽ പിശക് പറ്റി എന്ന്. മരിച്ചവരുടെ എണ്ണം ഔദ്യോഗികമായി പുറത്തുവിട്ട കണക്ക് തെറ്റാണുപോലും. അതിൽ ഒരു ചെറിയ പിഴവു പറ്റി. ചൈന മരിച്ചവരുടെ കണക്ക് കൂട്ടിയത് ആക്രികടയിൽ കണക്ക് കുട്ടുന്നതുപോലെയാണ് എന്ന് സാരം. എന്തു രസകരമായിരിക്കുന്നു ചൈനയുടെ പ്രസ്ഥാപന.
ലോകരാജ്യങ്ങളെ വിഡ്ഢികളാക്കാൻ ചൈന ഇനിയെങ്കിലും ശ്രമിക്കരുത്. ഇപ്പോൾ ലോകത്തോട് പറയുന്നത് എന്താണ്, ഞങ്ങൾക്ക് കണക്കുകൂട്ടിയതിൽ വീഴ്ച്ച പറ്റിയെന്ന്. വുഹാനിലെ കോവിഡ് 19 മരണത്തിൽ അൻപത് ശതമാനത്തിന്റെ വ്യത്യാസമുണ്ടായി. അതിപ്പോൾ ഞങ്ങൾ തിരുത്തിയിട്ടുണ്ട്. ചൈന ഇതാണ് ലോകത്തെ അറിയിച്ചിരിക്കുന്നത്. കണക്കിൽ പിശക് വരുത്തിയതിന് ലോകം ചൈനയോട് ക്ഷമിച്ഛ് മാപ്പാക്കണം പോലും.
കോവിഡ് 19 വ്യാപനം തുടങ്ങിയപ്പോൾ മുതൽ എല്ലാ രാജ്യങ്ങളും ഇതുതന്നെയല്ലേ ചൈനയോട് ചോദിച്ചിരുന്നത്. അമേരിക്കയടക്കം എല്ലാ രാജ്യങ്ങളും പറഞ്ഞിരുന്നത് ചൈന എന്തോ എല്ലാവരിൽ നിന്നും മറച്ചുവയ്ക്കുന്നുണ്ട് എന്നാണ്. ഇപ്പോൾ മാത്രമേ ചൈനക്ക് ഈ ബോധോദയം ഉണ്ടായുള്ളോ? ചൈനയെ കുറ്റം പറയുമ്പോൾ ചിലർക്ക് ഭ്രാന്ത് ഇളകും. അവരുടെ പേരിന്റെ അറ്റത്ത് ഒരു കമ്മ്യൂണിസ്റ്റ് എന്ന ഒരു വാക്കുണ്ടല്ലോ, ആ വാക്കും പ്രവർത്തിയുമായി യാതൊരു ബന്ധവുമില്ലാത്ത ഏകാധിപതികളാണ് ചൈനക്കാർ. ചൈനീസ് അധികൃതർ പണത്തിനു വേണ്ടി എന്തു ക്രൂരതയും കാട്ടിക്കൂട്ടുന്നവരാണ്. അതുകൊണ്ടുതന്നെയാണ് കോവിഡ് 19 രോഗബാധ ചൈനയിൽനിന്ന് ലോകം മുഴുവൻ പടർന്നു പിടിച്ചിട്ടും അവർ മിണ്ടാതിരുന്നത്. അവർക്ക് താല്പര്യം തങ്ങളുടെ വാണിജ്യ സ്വപ്നങ്ങൾ മാത്രമാണ്. ചൈനയുടെ ഇപ്പോഴത്തെ ഈ തിരുത്തലുകളും വ്യാജമായ കണക്കുകൾ മാത്രം. കണക്കുകൾ പ്രകാരം അൻപത് ശതമാനം വർദ്ധനവാണ് മരിച്ചവരുടെ കാര്യത്തിൽ ചൈന പറഞ്ഞിരിക്കുന്നത്. വുഹാനിൾ മരിച്ചവരുടെ എണ്ണം 3346 നിന്നും 4636 ആക്കി. ആദ്യമേ ഇത് വിളിച്ചുപറയാൻ കാരണം, വുഹാനിൽ മരിച്ചത് പതിനായിരങ്ങളാണ് എന്ന് അവിടുത്തെ തന്നെ നാട്ടുകാരും മാധ്യമപ്രവർത്തകരും ഒക്കെ പറഞ്ഞിട്ടും ചൈനീസ് അധികൃതർ അന്ന് അത് സമ്മതിച്ചിരുന്നില്ല.
പതിനായിരത്തിലധികം മരണങ്ങൾ പല രാജ്യങ്ങളിലും രേഖപ്പെടുത്തി ശരിയായ വിവരങ്ങൾ അവർ ലോകത്തോട് ഒരു മടിയും മറയും ഇല്ലാതെ റിപ്പോർട്ട് ചെയ്യുന്നു. എന്നിട്ടും ചൈന തങ്ങളുടെ മരണ കണക്ക് 3000നും 4000നും ഇടയിൽ ഒതുക്കി നിർത്താനാണ് ശ്രമിക്കുന്നത് എന്നതാണ് ഏറെ വിചിത്രം. നേരത്തെ തങ്ങളുടെ രാജ്യത്തു മരിച്ചവരുടെ എണ്ണം ചൈന പറഞ്ഞിരുന്നത് 3346 എന്നായിരുന്നു. അതിപ്പോൾ ചൈന തന്നെ തിരുത്തി, പുതിയ കണക്കനുസരിച്ച് അത് 4636. തങ്ങളുടെ രാജ്യത്തുള്ള കോവിഡ് 19 രോഗികളുടെ എണ്ണത്തിലും ചൈന വർധനവ് വരുത്തിയിരിക്കുന്നു. ഇതെല്ലാം കണക്കുകൂട്ടുമ്പോൾ ചെറിയ പിശക് പറ്റി എന്നാണ് ചൈനയുടെ ന്യായീകരണം. ചൈനയുടെ കണക്കുപ്രകാരം 4636 മരണങ്ങളിൽ 4512 പേരും ഹൂബ്ലി പ്രവിശ്യയിലാണ്. എൺപത്തിമൂന്നുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു എന്നും അവർ പറയുന്നു.
ഈ വരുന്ന നവംബറോടെ ചൈനയിൽ കോവിഡ് 19 രോഗവ്യാപനത്തിന് ഒരു രണ്ടാം തരംഗം ഉണ്ടായേക്കും എന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയത് ഈ കഴിഞ്ഞ ദിവസമാണ്. ഇതുതന്നെയാണ് ചൈനീസ് അധികൃതരെ ഭയപ്പെടുത്തുന്നതും. ഒരു തരംഗം കൂടി ചൈനയിൽ ആഞ്ഞടിക്കുകയും നിരവധിപേർ ഈ രോഗത്തിന്റെ പിടിയിലമരുകയും ചെയ്താൽ ലോകം തങ്ങളെ പൂർണ്ണമായും ഒറ്റപ്പെടുത്തികളയുമെന്ന് ഇപ്പോൾ അവർ ഭയപ്പെടുന്നു. എന്നുമാത്രമല്ല ചൈനയുടെ ഉല്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിൾ നിന്നും മിക്ക രാജ്യങ്ങളും ഇപ്പോൾ തന്നെ പിൻമാറിയിരിക്കുന്നു. കോവിഡ് 19 എന്ന രോഗത്തിന്റെ അടിയന്തിര സാഹചര്യം പരിഗണിച്ച് ഇപ്പോൾ ആ രോഗവുമായി ബന്ധപ്പെട്ട മെഡിക്കൽ കിറ്റുകളും മാസ്‌ക്കുകളും മാത്രമാണ് ചൈനയിൽ നിന്ന് കാര്യമായി മറ്റു രാജ്യങ്ങൾ ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ചൈന കൂടുതൽ ഭയപ്പെടുന്നു. ലോകം ചൈനയെ ഒറ്റപ്പെടുത്തികളഞ്ഞാൽ വാണിജ്യപരമായും സാമ്പത്തികമായും തകർന്നുപോകും അവർ. അവർക്ക് മാറ്റ് രാജ്യങ്ങളുമായി പിടിച്ചുനിൽക്കാൻ കഴിയാതെ വരും. ചൈനയുടെ നോട്ടംതന്നെ ലോകവിപണിയാണല്ലോ. ലോകവിപണിയിൽ അവരെ ഒറ്റപ്പെടുത്തികളയുമോ എന്ന ഭയം ചൈനയ്ക്ക് ശക്തമായുണ്ട്. അതുകൊണ്ട്തന്നെയാണ് ഇപ്പോൾ ലോകത്തോട് മാപ്പ് ചോദിച്ച് അവർ പുതിയ തന്ത്രവുമായി മരിച്ചവരുടെ എണ്ണത്തിൽ പിശകുപറ്റിയെന്ന വിചിത്ര അഭാസവുമായി ഇറങ്ങിയിരിക്കുന്നത്.
കഴിഞ്ഞദിവസം അമേരിക്ക ഒരുപടികൂടി കടന്ന് ചൈനയുടെമേൽ സമ്മർദ്ദം ശക്തമാക്കിയിരുന്നു. വുഹാൻ ലാബിൽ നിന്നും കോവിഡ് 19 രോഗബാധ പുറത്തുപോയതാണ് എന്ന് അമേരിക്ക ശക്തമായി ആരോപിച്ചിരുന്നു. അതിനെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വുഹാൻ വൈറോളജി ലാബിലെ അന്വേഷണത്തിൽ നിന്നും അമേരിക്കയെ വിലക്കാൻ ചൈനയ്ക്കാവില്ല, കാരണം അമേരിക്കൻ-ഫ്രഞ്ച് ധനസഹായത്തോടെയാണ് വുഹാനിലുള്ള വൈറോളജി ലാബ് ചൈന സ്ഥാപിച്ചെടുത്തത്. ഒരുവേള അമേരിക്കയേക്കാൾ തങ്ങൾ ശക്തരാണ് എന്ന് വരുത്തിതീർക്കാനാണ് കോവിഡ് 19 രോഗാണുവിന്റെ ജനതികഘടനയെകുറിച്ച് പഠിക്കാൻ വുഹാൻ ലാബ് തീരുമാനിച്ചതും ആ നാട്ടിലെ വൗവാലുകളെ ശേഖരിച്ച് ഇതിൻറെ ഗവേഷണങ്ങൾ ആരംഭിച്ചതും. അത്തരം ഗവേഷണങ്ങൾ സുരക്ഷിതമല്ലാതെ നടത്തിയപ്പോൾ അബദ്ധവശാൽ ലാബിൽ നിന്നും പുറത്തു കടന്നതാകാം എന്നു തന്നെയാണ് അമേരിക്കയുൾപ്പെടെ എല്ലാ ലോകരാജ്യങ്ങളും കരുതുന്നത്. ഇതേക്കുറിച്ച് ഇപ്പോൾ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇത് ചൈനയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. അമേരിക്ക ലോകത്തോട് പറയുന്നത് ലോകം വിശ്വസിക്കാതിരിക്കണമെങ്കിൽ ലോകാരോഗ്യ സംഘടനയുടെ ഉറച്ച പിന്തുണ ചൈനയ്ക്ക് വേണമായിരുന്നു. എന്നാൽ ലോകാരോഗ്യ സംഘടനയുടെ തലവൻ ചൈനീസ് പ്രസിഡണ്ടിൻ്റെ ഏറാൻ മൂളുന്ന ആളാണെന്നാണ് അമേരിക്കയും മറ്റ് പാശ്ചാത്യ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോകാരോഗ്യസംഘടനക്കുള്ള ധനസഹായം പൂർണമായും അമേരിക്ക മരവിപ്പിച്ചു കഴിഞ്ഞു. രോഗശയ്യയിൽ ആയ ലോകാരോഗ്യസംഘടനക്ക് യാതൊരുവിധ വിശ്വാസതയും ഇല്ലാതാക്കികളഞ്ഞു അമേരിക്ക. അതുകൊണ്ടുതന്നെ ഇനി ലോകാരോഗ്യ സംഘടന ചൈനക്ക് അനുകൂലമായി എന്തുപറഞ്ഞാലും അത് ചൈനയ്ക്ക് വേണ്ടിയുള്ള പക്ഷാഭേദമായെ ലോകം കണക്കാക്കു. തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ചൈന ഇപ്പോൾ. എങ്കിലും അമേരിക്കയോട് ചില ഒറ്റപ്പെട്ട യുദ്ധം ഇപ്പോഴും ചൈന തുടരുകയും ചെയ്യുന്നു. അത് അമേരിക്കയെ ഒരു വിധത്തിൽ ഒതുക്കാനുള്ള ചെറിയൊരു ചൈനയുടെ തന്ത്രം മാത്രമാണ്. ഈ യുദ്ധത്തിൽ ചൈന തളർന്നു വീഴുന്ന രംഗമാണ് ലോകം മുഴുവൻ ഇപ്പോൾ കാണുന്നതും കാണാൻ പോകുന്നതും. ഇതിൽ ഒരു രാഷ്ട്രീയവുമില്ല.
ഒരുപക്ഷേ ഇത്തരം ചൈനീസ് കഥകൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുമ്പോൾ ചിലർ കല്ലെറിയുകയും, ചൈനയെ ആക്രമിക്കുന്നത് എന്തിനാ നിങ്ങൾ, അമേരിക്കയുടെ ചാരന്മാരാണോ എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ചൈന ചെയ്യുന്നത് തികച്ചും മനുഷ്യത്വരഹിതമായ നടപടികളാണ്. അതുകൊണ്ടുതന്നെ അവരെ ഒറ്റപ്പെടുത്തണം. രാജ്യസ്നേഹമുള്ള ഒരോ പൗരനും ചൈനയെ ഇപ്പോൾ കൂട്ടത്തിൽ ചേർത്ത്നിർത്താൻ ആവില്ല, കാരണം അവർ ലോകത്തോട് കാട്ടിയത് കടും ക്രൂരതയാണ് വഞ്ചനയാണ്. ചൈന പലതും മറച്ചുവയ്ക്കുന്നു എന്ന കൃത്യമായ തെളിവാണ് ഇപ്പോൾ അവർ തന്നെ പുറത്തുവിട്ടിരിക്കുന്നത്. ഇതുമതി ചൈനയെ ഒറ്റപ്പെടുത്താനുള്ള ഏറ്റവും ശക്തമായ തെളിവ്. ***