കേരളത്തിലെ ഒരേയൊരു ഐഐടിയുടെ കിതപ്പ്  

79 0

സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി സംസ്ഥാനത്ത് സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ ആരംഭിച്ചത് രണ്ടാമത്തെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.ജെ. ജോസഫ് ഇടതു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമായി സ്വാശ്രയ മേഖലയിലെ ആദ്യത്തെ എന്‍ജിനീയറിങ് കോളേജ് എം.ജി. യൂണിവേഴ്സിറ്റിയുടെ കീഴില്‍ തൊടുപുഴയില്‍ ആരംഭിച്ചു. തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിനു പ്രാമുഖ്യം നല്‍കിക്കൊണ്ട് ആ രീതിയില്‍ കൂടുതല്‍ എന്‍ജിനീയറിങ് പഠനകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് അന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. പിന്നാലെ അധികാരത്തില്‍ വന്ന ആന്റണി ഗവണ്‍മെന്റാണ് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു പ്രഖ്യാപിതതത്വത്തോടെ ധാരാളമായി അനുമതി നല്‍കിയത്. 'രണ്ടു സ്വാശ്രയ കോളേജ് സമം ഒരു ഗവണ്‍മെന്റ് കോളേജ്' എന്നതായിരുന്നു ആ തത്വം. അതായത് സ്വകാര്യ ഉടമയില്‍ ആരംഭിക്കുന്ന സ്വാശ്രയ കോളജുകളിലെ 50 ശതമാനം സ്ഥാനങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡത്തില്‍ മിടുക്കരായ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നീക്കിവെയ്ക്കും എന്നായിരുന്നു ധാരണ. ശേഷിക്കുന്ന 50 ശതമാനം വിദ്യാര്‍ത്ഥികളില്‍ നിന്ന് കൂടുതല്‍ ഫീസ് വാങ്ങി കോളേജിന്റെ നടത്തിപ്പിനുള്ള ധനം കണ്ടെത്തും. ഈ ധാരണയില്‍ നൂറ് കണക്കിന് എന്‍ജിനീയറിങ് കോളേജുകള്‍ക്ക് ആന്റണി സര്‍ക്കാര്‍ എന്‍.ഒ.സി നല്‍കി. സര്‍ക്കാരിന്റെ ആ നയം മാറ്റമില്ലാതെ പാലിക്കേണ്ട ഒരു നിയമമാക്കാന്‍ ആ സര്‍ക്കാരിന് എന്തുകൊണ്ടോ കഴിഞ്ഞില്ല. കോളേജുകള്‍ക്ക് അനുമതി ലഭിച്ച ശേഷം മാനേജര്‍മാര്‍ സംഘടിതരായി സുപ്രീംകോടതിയില്‍ പോയി സര്‍ക്കാരിന്റെ നയത്തെ അട്ടിമറിച്ചു. അങ്ങനെ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ സമൂഹത്തിന് ഭാരിച്ച ബാധ്യതയായി. ഗവണ്‍മെന്റിന്റെ ലക്ഷ്യവും സദുദ്ദേശ്യവും അട്ടിമറിക്കപ്പെട്ടു. അതിനെക്കാള്‍ ഭീകരത സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളുടെ നിലവാരത്തകര്‍ച്ചയായിരുന്നു. മിനിമം യോഗ്യതയില്ലാത്ത വിദ്യാര്‍ത്ഥികള്‍ വന്‍ കോഴ കൊടുത്ത് പ്രവേശനം വാങ്ങി. നാലുവര്‍ഷത്തെ കോഴ്സ് എട്ടും പത്തും വര്‍ഷം ആവര്‍ത്തിച്ച് എഴുതി തോറ്റും ജയിച്ചും നിരവധി യുവാക്കള്‍ തൊഴില്‍ കമ്പോളത്തിലേക്കിറങ്ങി. നിലവാരമില്ലാത്ത അത്തരം കപട എന്‍ജിനീയര്‍മാരെ തൊഴില്‍ സ്ഥാപനങ്ങള്‍ സ്വീകരിക്കാതായി. കേരളത്തിലെ എന്‍ജിനീയറിങ് ബിരുദ പഠനം വ്യാപകമായ വിമര്‍ശനം ക്ഷണിച്ചുവരുത്തി. അതിന്റെ കെടുതികളില്‍ നിന്ന് ഇനിയും സംസ്ഥാനം മുക്തമായിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലര്‍ത്തുന്ന ഒരു ഐ.ഐ.ടി ആവശ്യമാണെന്ന് പല കേന്ദ്രങ്ങളില്‍ നിന്നും മുറവിളി ഉയര്‍ന്നത്.

കേരളത്തിന് ഐ.ഐ.ടി അനുവദിക്കാന്‍ കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാര്‍ തയാറായില്ല. പലതരത്തിലുള്ള നിവേദനങ്ങളും ആവശ്യങ്ങളും അവഗണിക്കപ്പെട്ടു. ഒടുവില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഏതാനും മാസങ്ങള്‍ കഴിഞ്ഞ് കേരളത്തിന്റെ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാക്കി. പാലക്കാട്ടെ കഞ്ചിക്കോട്ട്  നാലുകൊല്ലം മുമ്പ് ഔപചാരികമായി ആരംഭിച്ച ഐ.ഐ.ടി ബാലാരിഷ്ടതകള്‍ നീങ്ങാതെ ഇപ്പോഴും മുടന്തുകയാണ്. ബി.ടെക്, എം.ടെക്, എം.ഫില്‍, എം.എസ്, പി.എച്ച്.ഡി കോഴ്സുകള്‍ കൊണ്ട് സമ്പുഷ്ടമാകേണ്ട ഐ.ഐ.ടി പ്രാഥമിക സൗകര്യംപോലുമില്ലാതെ ഇപ്പോഴും വിഷമിക്കുന്നു എന്നാണ് വാര്‍ത്ത. 504 ഏക്കര്‍ സ്ഥലം ഐ.ഐ.ടിക്കായി കണ്ടെത്തിയിട്ടുണ്ട്. പാറകള്‍ നിറഞ്ഞതും വനപ്രദേശങ്ങള്‍ ഉള്‍പ്പെട്ടതുമായ ആ സ്ഥലത്തിന്റെ പ്രകൃതിഭംഗി നഷ്ടപ്പെടാതെ വിശാലമായ ഐ.ഐ.ടി ക്യാമ്പസായി രൂപപ്പെടുത്തിയെടുക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. അവിടെ ചേര്‍ന്ന ആദ്യബാച്ച് വിദ്യാര്‍ത്ഥികള്‍ ബിരുദം പൂര്‍ത്തിയാക്കി പുറത്തുവരാറായി. പഠന ക്ലാസുകള്‍ ഒരു സ്ഥലത്തും പ്രായോഗിക പരിശീലനം മറ്റൊരിടത്തും എന്ന രീതിയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഓടിക്കിതയ്ക്കുന്നു. ശാസ്ത്രീയമായ ഒരു സാങ്കേതിക പഠനകേന്ദ്രമായി കേരളത്തിലെ ഒരേയൊരു ഐ.ഐ.ടി എന്നാണിനി യാഥാര്‍ത്ഥ്യമായി തീരുക ?

Related Post

സൈറവാസിം അഭിനയത്തോടു വിടപറയുന്നത് ചര്‍ച്ചാവിഷയമാകുന്നത് ചര്‍ച്ചയാകുന്നതിന്റെ കാരണങ്ങള്‍  

Posted by - Jul 8, 2019, 04:46 pm IST 0
ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ ' 'ഇനി താന്‍ അഭിനയരംഗത്തോടും ബോളിവുഡിനോടും വിടപറയുന്നു എന്ന തീരുമാനം ബോളിവുഡിലെപ്രശസ്തനടിസൈറവാസിമിന്റെതാണ്. അഭിനയരംഗത്ത് തുടരുന്നതിനാല്‍ ജീവിതത്തില്‍ സമാധാനവും, തനിയ്ക്ക് അല്ലാഹുവുമായുള്ളബന്ധവും നശിയ്ക്കുന്നു'' എന്നും…

അന്ധവിശ്വാസങ്ങളുടെ മേച്ചില്‍പുറങ്ങള്‍  

Posted by - Jun 4, 2019, 11:12 am IST 0
ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ നവോത്ഥാനത്തിന്റെ മുദ്രാവാക്യം വിളിയ്ക്കുന്നകൈകളില്‍ അന്ധവിശ്വാസത്തിന്റെ മന്ത്രച്ചരടുകളോ! അന്ധവിശ്വാസത്തിന്റെയും, ദുര്‍മന്ത്രവാദത്തിന്റെയും ചതിക്കുഴികളില്‍ പെട്ട്  അഭ്യസ്തവിദ്യരായ ജനങ്ങള്‍ പോലും ജീവനൊടുക്കുന്ന ഈ കാലഘട്ടത്തില്‍ കര്‍ണ്ണാടകയിലെയും, മഹാരാഷ്ട്രയിലെയും…

എഴുത്തുകാരി സുന്ദരിയെങ്കില്‍ പുസ്തകം ശ്രദ്ധനേടുമെന്ന മുകുന്ദന്റെ പ്രസ്താവന വിലയിരുത്തുമ്പോള്‍  

Posted by - Jun 17, 2019, 09:54 pm IST 0
ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ ഇത് സാഹിത്യത്തോടുള്ളപ്രതികരണമോ, അതോ പെണ്‍എഴുത്തുകാരോടുള്ളപ്രതികരണമോ? ''എഴുത്തുകാരി സുന്ദരിയെങ്കില്‍ പുസ്തകംശ്രദ്ധനേടും''ഏതുസാഹചര്യത്തിലാണ് പ്രശസ്തസാഹിത്യകാരന്‍ ശ്രീ മുകുന്ദന്‍ ഇങ്ങനെ പറഞ്ഞതെന്നനുസരിച്ച് ഈ പ്രസ്താവനയെവിലയിരുത്തേണ്ടതുണ്ട്. എഴുത്തുകാരുടെസൗന്ദര്യംനോക്കി പുസ്തകങ്ങള്‍ വാങ്ങിവായിയ്ക്കുന്ന…

കേരളത്തിലെ പൊതുവിദ്യാഭ്യാസം ഏകീകരിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണോ?  

Posted by - May 23, 2019, 01:52 pm IST 0
കേരളത്തിലെ പൊതുവിദ്യാഭ്യാസം കുത്തഴിഞ്ഞ ഒരു പുസ്തകമാണ്. ഏകരൂപമില്ല. വ്യക്തമായ പഠനപദ്ധതി ഇല്ല. ഒന്നുമുതല്‍ 12 വരെപലതരം സിലബസ്സുകള്‍.  ഇതിന് ഒരു ഏകരൂപമുണ്ടാക്കാന്‍ വിദ്യാഭ്യാസവിചക്ഷണന്മാര്‍ ആലോചിക്കാതിരുന്നിട്ടില്ല. പലതരംസമ്മര്‍ദ്ദങ്ങളില്‍ പെട്ട്…

അമേരിക്കയുടെ വിരട്ടേറ്റു ചൈനക്ക്

Posted by - Apr 19, 2020, 06:22 pm IST 0
ലോകാരോഗ്യvസംഘടനക്കും ചൈനക്കും അമേരിക്കൻ പ്രസിഡന്റിൽ നിന്നും കണക്കിന് പ്രഹരം കിട്ടിയപ്പോൾ മണി മണിയായി സത്യങ്ങൾ പുറത്തേക്ക് വരുന്നു.  ചൈന ലോകത്തോട് പറയുന്നു തങ്ങൾക്ക് തെറ്റുപറ്റി മാപ്പാക്കണം, ഞങ്ങക്ക്…

Leave a comment