സൈറവാസിം അഭിനയത്തോടു വിടപറയുന്നത് ചര്‍ച്ചാവിഷയമാകുന്നത് ചര്‍ച്ചയാകുന്നതിന്റെ കാരണങ്ങള്‍  

81 0

ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ

' 'ഇനി താന്‍ അഭിനയരംഗത്തോടും ബോളിവുഡിനോടും വിടപറയുന്നു എന്ന തീരുമാനം ബോളിവുഡിലെപ്രശസ്തനടിസൈറവാസിമിന്റെതാണ്. അഭിനയരംഗത്ത് തുടരുന്നതിനാല്‍ ജീവിതത്തില്‍ സമാധാനവും, തനിയ്ക്ക് അല്ലാഹുവുമായുള്ളബന്ധവും നശിയ്ക്കുന്നു'' എന്നും സോഷ്യല്‍ മീഡിയയിലൂടെഅവര്‍ സമൂഹത്തോട്പറഞ്ഞു എന്ന വാര്‍ത്ത ബോളിവുഡില്‍ നടുക്കം സൃഷ്ടിച്ചിരിയ്ക്കുന്നു. അഭിനയത്രികള്‍ അഭിനയലോകത്തുനിന്നും വിടപറയുന്നത് ആദ്യമായ ഒരു സംഭവമല്ല. എന്നാല്‍ ഈ തീരുമാനം അവര്‍ പിന്‍തുടരുന്ന മതത്തിന്റെ നിര്‍ബന്ധ പ്രകാരമാണോ എന്നതാണ് ചര്‍ച്ചാവിഷയമായിരിയ്ക്കുന്നത്.  
മതവും, അഭിനയത്രിയും ഈ തീരുമാനം സ്വമേധയാ എടുത്തതാണെന്നു പറയുമ്പോഴും, ഇന്നലെവരെ അഭിനയത്തില്‍ സ്വന്തം വ്യക്തിമുദ്രപതിപ്പിച്ച ഈ അഭിനയത്രിയുടെ പെട്ടെന്നുള്ള തീരുമാനത്തില്‍ എന്തെങ്കിലും മറുവശമുണ്ടോയെന്നത് മാധ്യമങ്ങളിലും ജനങ്ങളിലും ആശങ്ക ഉളവാക്കിയിരിയ്ക്കുന്നു.
സാഹിദിന്റെയും സര്‍ക്വവാസിമിന്റെയും മകളായി കാശ്മീരിലാണ് സൈറവാസിം ജനിച്ചത്. 2016 – ല്‍ പുറത്തിറങ്ങിയ 'ഡങ്കല്‍' എന്നഹിന്ദിചലച്ചിത്രത്തിലെ ഗീതപൊഗട്ട് എന്ന മല്‍പിടുത്തത്തില്‍ മികവുതെളിയിച്ച ഗ്രാമീണ പെണ്‍കുട്ടിയുടെ കഥാപാത്രത്തിലൂടെ ഫിലിംഫെയര്‍ അവാര്‍ഡും, നാഷണല്‍ അവാര്‍ഡും, അസാധാരണമായ അഭിനയംകാഴ്ചവച്ച ബാലനടിയ്ക്കുള്ള ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നുള്ള അവാര്‍ഡുംനേടിക്കൊടുത്തു.   2017-ല്‍ 'സീക്രട്‌സൂപ്പര്‍സ്റ്റാര്‍' എന്നചലച്ചിത്രത്തിലും മികച്ച കഥാപാത്രത്തെ ഇവര്‍ കാഴ്ചവച്ചതിനാല്‍ ഈ ചലച്ചിത്രം പല അവാര്‍ഡുകള്‍ക്കും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു..'ദി സ്‌കൈ ഈസ് പിങ്ക് എന്ന ഈ വര്‍ഷംഒക്ടോബറില്‍ പ്രദര്‍ശനം ആരംഭിയ്ക്കാനിരിയ്ക്കുന്ന ഇവര്‍ അഭിനയിച്ച ചലച്ചിത്രത്തിന്റെ ഷൂട്ടിങ്ങും 2019 മാര്‍ച്ചില്‍  അവസാനിച്ചിരിയ്ക്കുന്നു. 2019 ജൂണ്‍ 30 -നാണു അഭിനയരംഗത്ത്‌നിന്നും വിരമിയ്ക്കുകയാണെന്ന തീരുമാനം സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ അറിയിച്ചത്.
സൈറവാസിമെന്ന അനുഗ്രഹീതകലാകാരിയുടെ കാര്യത്തില്‍ മാധ്യമങ്ങള്‍ സംശയിക്കുന്നതു പോലെ ഒരുമതമാണ് അവരെ അഭിനയം എന്ന രംഗത്തുനിന്നും, തന്റെഉദ്യോഗത്തില്‍ നിന്നും, അഭിരുചിയില്‍ നിന്നുംപിന്തിരിയിപ്പിയ്ക്കാന്‍ കാരണമായതെങ്കില്‍ അത് ഒരുവ്യക്തിയോട് ചെയ്യുന്നഅന്യായമാണ്.  ചെയ്യുന്ന തൊഴില്‍ അവര്‍ നില്‍ക്കുന്ന മതത്തിന് ഏതെങ്കിലും തരത്തില്‍ ദോഷംചെയ്യുന്നതാണെങ്കില്‍ മാത്രമാണ് മതത്തിന് അനുശാസിയ്‌ക്കേണ്ടതുള്ളൂ. എങ്കിലും അവിടെയും വ്യക്തിസ്വാതന്ത്രം എന്ന ഒന്നുണ്ട്.    
 
ഒരുവ്യക്തിയില്‍ അന്തര്‍ലീനമായഅവരുടെകഴിവുകള്‍ ഒരുമതത്തിനോ ജാതിയ്‌ക്കോ അവകാശപ്പെട്ടതാണോ? വ്യക്തിപരമായ കഴിവുകളെ ജാതിവത്കരിയ്‌ക്കേണ്ട ആവശ്യമുണ്ടെന്നുതോന്നുന്നില്ല. ഓരോരുത്തരിലും പ്രകടമാകുന്നകഴിവുകള്‍ അവരുടെ വ്യക്തിപരമായ കഴിവുകളും അതിലുള്ള ഉയര്‍ച്ച ഒരുപക്ഷെ അവരുടെ കഠിനാദ്ധ്വാനവുംആകാം. പ്രാചീനകാലങ്ങളില്‍ ഓരോജാതിയ്ക്കും വര്‍ഗ്ഗത്തിനും ഒരു പ്രത്യേകതൊഴില്‍ എന്ന വിവേചനം ഉണ്ടെന്നുണ്ടായിരുന്നു. എന്നാല്‍ ഇത് അന്ന്കാലത്തുള്ളമനുഷ്യനില്‍ നിന്നും, ഒരുപക്ഷെഅന്നത്തെസാഹചര്യംഅതായിരുന്നിരിയ്ക്കാം, സംഭവിച്ച ഒരുതെറ്റാണെന്നും മനസ്സിലാക്കിയ വിദ്യാഭ്യാസസമ്പന്നര്‍ അതിനെ ഇന്ന് തിരുത്താന്‍ ശ്രമിയ്ക്കുന്നു. ഇന്ന് അവനവന്‍ ചെയ്യുന്ന പ്രവര്‍ത്തി എന്താണെങ്കിലും അതവന്റെ ഉദ്യോഗമാണ്. പണ്ട് കാലങ്ങളില്‍ സ്വര്‍ണ്ണപണിചെയ്തിരുന്നത് തട്ടാനായിരുന്നു, മരപ്പണിചെയ്തിരുന്നത്ആശാരിയായിരുന്നു, ക്ഷൗരംചെയ്തിരുന്നത് ക്ഷുരകന്മാര്‍ആയിരുന്നു. എന്നാല്‍ ഇന്ന് ആ സാഹചര്യങ്ങള്‍ മാറിയിരിയ്ക്കുന്നു. ബ്യുട്ടിസലൂണ്‍, ബ്യുട്ടിപാര്‍ലര്‍ എന്നിരംഗങ്ങളില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നത് ക്ഷുരകന്മാരല്ല. തലമുടിവെട്ടുന്നതിലും പേരുകേട്ടവരായിഎത്രയോപേരുണ്ട്. ഇവര്‍ കലാകാരാണ്, ഈ തൊഴില്‍ അവരുടെകലയാണ്. ജാവേദ്ഹബീബ്അധുനാഅക്തര്‍, സാവിയോപെരേരഎന്നിവരൊക്കെവളരെപേരുകേട്ടഹെയര്‍ കട്ടിംഗ്ആര്‍ട്ടിസ്റ്റുകളാണ്. മുന്‍കൂട്ടിസമയംനിശ്ചയിച്ചു തീരുമാനിച്ചെങ്കില്‍ മാത്രമേഇവരെ കാണാന്‍ പോലുംപറ്റുകയുള്ളു, ആഭരണങ്ങള്‍ഡിസൈന്‍ചെയ്യുന്നഎല്ലാവരുംതട്ടാന്മാരല്ല. മനോഹരമായമരകൊത്തുപണികള്‍ചെയ്യുന്നവരെല്ലാവരുംആശാരിമാര്‍ആയിരിയ്ക്കണമെന്നില്ലഇതെല്ലാംഉദാഹരണങ്ങള്‍മാത്രം.ഇങ്ങനെപലമതക്കാരുംപലതൊഴിലുകളില്‍ തന്റെമികവ്‌തെളിയിച്ചതായികാണാം. ഓരോവ്യക്തിയ്ക്കുംഅവന്റെകഴിവില്‍സ്വയംഅഭിമാനിയ്ക്കാം.  ഇവിടെഇവര്‍ തിരഞ്ഞെടുക്കുന്നതൊഴില്‍ സ്വയംഅഭിരുചിയ്ക്കനുസൃതമായതാണ്. അപ്പോള്‍ മതമോ, ജാതിയോഅല്ലഅവനവന്റെഉള്ളിലുള്ളഅഭിരുചിയാണ്‌തൊഴില്‍ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക്കാരണമാകുന്നത്എന്നിവിടെവ്യക്തമാണ്.
മതങ്ങള്‍ഉണ്ടാക്കിയത്മനുഷ്യന്‍തന്നെയാണ്. അതിന്റെചട്ടക്കൂടുകളുംഅവര്‍തന്നെപണികഴിപ്പിച്ചതാണ്. ഏതുപേരില്‍വിശ്വസിച്ചാലുംദൈവംഅല്ലെങ്കില്‍പ്രപഞ്ചശക്തിഅനുശാസിയ്ക്കുന്നത് മനുഷ്യനന്മമാത്രമാണ്. എന്ത്‌ചെയ്യാം, ചെയ്യാതിരിയ്ക്കാംഎന്നിനിയമങ്ങള്‍ദൈവമല്ലമനുഷ്യന്‍തന്നെഉണ്ടാക്കിയവയാണ്.

പണ്ടുകാലങ്ങളില്‍ മതിയായ വിദ്യാഭ്യാസമില്ലാത്ത സമൂഹത്തെ ഏതുകാര്യവും മനസ്സിലാ ക്കുന്നതിന് എളുപ്പമായമാര്‍ഗ്ഗം അവര്‍ വിശ്വസിയ്ക്കുന്ന മതം അല്ലെങ്കില്‍ ദൈവം അനുശാസിയ്ക്കുന്നു എന്നരീതിയിലായിരുന്നു. ഓരോന്നിന്റെയും ശാസ്ത്രീയമായവശങ്ങള്‍ മനസ്സിലാക്കാന്‍തക്കവണ്ണം വിദ്യാഭ്യാസസമ്പന്നരായിരുന്നില്ല അവര്‍. എന്നാല്‍മതിയാവോളംവിദ്യാഭ്യാസവും, ശാസ്ത്രപുരോഗതിയും കൈവരിച്ചിരിയ്ക്കുന്ന ഈ കാലഘ ട്ടത്തില്‍ വ്യക്തിപരമായ താല്പര്യങ്ങളെ അടിയറവച്ചാല്‍ മാത്രമേ താന്‍ വിശ്വസിയ്ക്കുന്ന ദൈവത്തിനോടുള്ള ഭക്തി നിലനിര്‍ത്താന്‍ ആകുകയുള്ളു എന്ന ഒരുസാഹചര്യവും മനുഷ്യനിര്‍മ്മിതം തന്നെയല്ലേ?  എന്തായിരുന്നാലുംഒരുവ്യക്തിസ്വാതന്ത്രത്തില്‍ സമ്മര്‍ദ്ദംചെലുത്താന്‍ ഒരുമതവും അനുശാസിയ്ക്കുന്നില്ല. അവനവന്റെ അഭിരുചി തന്റെ മതക്കാര്‍ക്കോ അല്ലെങ്കില്‍ മറ്റൊരുമതക്കാരനോ മറ്റൊരുവനോ ദ്രോഹമല്ലെങ്കില്‍ ഒരു മതത്തിന്റെയും സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ടതുണ്ടെന്നുതോന്നുന്നില്ല. വ്യക്തിത്വത്തെ മതത്തിനു അടിയറവയ്ക്കുന്നതിലൂടെ മതമെന്ന ചട്ടക്കൂട് കൂടുതല്‍ മനുഷ്യനെഒറ്റപ്പെടുത്തും, ചിലപ്പോള്‍ മതത്തിനുവേണ്ടി അവനുവേറൊരു വ്യക്തിത്വത്തെ കടമെടുക്കേണ്ടതായുംവരാം.
ഒരുവ്യക്തിയുടെകഴിവിനെ അവന്റെജന്മം അവകാശപ്പെടുന്ന മതത്തിന്റെചട്ടക്കൂടില്‍ നിന്നും, മതം വ്യാഖ്യാനിയ്ക്കുന്നകാഴ്ചപ്പാടില്‍ നിന്നും നോക്കികൊണ്ട് അവരുടെ ജന്മസിദ്ധമായ കഴിവുകള്‍ക്ക് കടിഞ്ഞാണ്‍ ഇടുകയാണെങ്കില്‍ മതം ആ വ്യക്തിയുടെ വ്യക്തിത്വത്തെ ഇല്ലാതാക്കിപുതിയൊരു വ്യക്തിത്വം അവരെ അടിച്ചേല്‍പ്പിയ്ക്കുന്നു എന്ന്പറയാം. വ്യക്തിപരമായ നല്ലകഴിവുകള്‍ പരിപോഷിപ്പിയ്ക്കുന്നത് മതപരമായ ഏതെങ്കിലും കാരണത്താല്‍ അരുത് എന്ന് അനുശാസിയ്ക്കുന്നുവെങ്കില്‍ ആ മതം ആ വ്യക്തിയോട് നിര്‍ബന്ധിതമായി ചെയ്യുന്ന അനീതി എന്ന് പറഞ്ഞുകൂടെ?
സൈറവാസിമിന്റെ തീരുമാനത്തിന് പുറകില്‍ അവരുടെ മതത്തിന്റെ സമ്മര്‍ദ്ദം ആണെങ്കില്‍, അവരുടെ അഭിനയം എന്ന അഭിരുചിയില്‍, കഴിവില്‍ മതം കണ്ടെത്തിയപോരായ്മകള്‍ എന്തായിരിയ്ക്കുമെന്നുംആശങ്കഉയര്‍ത്തുന്നു.
മാധ്യമങ്ങളിലൂടെ ഒരുവിഭാഗംആളുകള്‍ സംശയിയ്ക്കുന്നത് ഇത്തരം ഒരുവാര്‍ത്തപ്രചാരണത്തിലൂടെ അഭിനയത്രി പ്രതീക്ഷിയ്ക്കുന്നത് ഈ ഒരുവിവാദത്തിലൂടെ സമൂഹത്തില്‍, മാധ്യമങ്ങളിലൂടെ അറിയപ്പെടുകയാണെന്നവാദവുമുണ്ട്. ഇതായിരുന്നു ഈ ഒരുതീരുമാനത്തിന്റെപിറകില്‍ എങ്കില്‍ അഭിനയത്രി എന്തിനു മതത്തിനെ ഒരു ഉപാധിയാക്കുന്നു?
ഓരോരുത്തരുടെയും തീരുമാനങ്ങളുടെ മാനദണ്ഡംമറ്റേതിനേക്കാളും സ്വയംമനഃസാക്ഷിയെന്നു വിശ്വസിയ്ക്കുന്നതല്ലേഅഭികാമ്യം?        

Related Post

അമേരിക്കയുടെ വിരട്ടേറ്റു ചൈനക്ക്

Posted by - Apr 19, 2020, 06:22 pm IST 0
ലോകാരോഗ്യvസംഘടനക്കും ചൈനക്കും അമേരിക്കൻ പ്രസിഡന്റിൽ നിന്നും കണക്കിന് പ്രഹരം കിട്ടിയപ്പോൾ മണി മണിയായി സത്യങ്ങൾ പുറത്തേക്ക് വരുന്നു.  ചൈന ലോകത്തോട് പറയുന്നു തങ്ങൾക്ക് തെറ്റുപറ്റി മാപ്പാക്കണം, ഞങ്ങക്ക്…

കേരളത്തിലെ ഒരേയൊരു ഐഐടിയുടെ കിതപ്പ്  

Posted by - May 23, 2019, 01:45 pm IST 0
സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി സംസ്ഥാനത്ത് സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ ആരംഭിച്ചത് രണ്ടാമത്തെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.ജെ. ജോസഫ് ഇടതു വിദ്യാര്‍ത്ഥി…

എഴുത്തുകാരി സുന്ദരിയെങ്കില്‍ പുസ്തകം ശ്രദ്ധനേടുമെന്ന മുകുന്ദന്റെ പ്രസ്താവന വിലയിരുത്തുമ്പോള്‍  

Posted by - Jun 17, 2019, 09:54 pm IST 0
ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ ഇത് സാഹിത്യത്തോടുള്ളപ്രതികരണമോ, അതോ പെണ്‍എഴുത്തുകാരോടുള്ളപ്രതികരണമോ? ''എഴുത്തുകാരി സുന്ദരിയെങ്കില്‍ പുസ്തകംശ്രദ്ധനേടും''ഏതുസാഹചര്യത്തിലാണ് പ്രശസ്തസാഹിത്യകാരന്‍ ശ്രീ മുകുന്ദന്‍ ഇങ്ങനെ പറഞ്ഞതെന്നനുസരിച്ച് ഈ പ്രസ്താവനയെവിലയിരുത്തേണ്ടതുണ്ട്. എഴുത്തുകാരുടെസൗന്ദര്യംനോക്കി പുസ്തകങ്ങള്‍ വാങ്ങിവായിയ്ക്കുന്ന…

അന്ധവിശ്വാസങ്ങളുടെ മേച്ചില്‍പുറങ്ങള്‍  

Posted by - Jun 4, 2019, 11:12 am IST 0
ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ നവോത്ഥാനത്തിന്റെ മുദ്രാവാക്യം വിളിയ്ക്കുന്നകൈകളില്‍ അന്ധവിശ്വാസത്തിന്റെ മന്ത്രച്ചരടുകളോ! അന്ധവിശ്വാസത്തിന്റെയും, ദുര്‍മന്ത്രവാദത്തിന്റെയും ചതിക്കുഴികളില്‍ പെട്ട്  അഭ്യസ്തവിദ്യരായ ജനങ്ങള്‍ പോലും ജീവനൊടുക്കുന്ന ഈ കാലഘട്ടത്തില്‍ കര്‍ണ്ണാടകയിലെയും, മഹാരാഷ്ട്രയിലെയും…

കേരളത്തിലെ പൊതുവിദ്യാഭ്യാസം ഏകീകരിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണോ?  

Posted by - May 23, 2019, 01:52 pm IST 0
കേരളത്തിലെ പൊതുവിദ്യാഭ്യാസം കുത്തഴിഞ്ഞ ഒരു പുസ്തകമാണ്. ഏകരൂപമില്ല. വ്യക്തമായ പഠനപദ്ധതി ഇല്ല. ഒന്നുമുതല്‍ 12 വരെപലതരം സിലബസ്സുകള്‍.  ഇതിന് ഒരു ഏകരൂപമുണ്ടാക്കാന്‍ വിദ്യാഭ്യാസവിചക്ഷണന്മാര്‍ ആലോചിക്കാതിരുന്നിട്ടില്ല. പലതരംസമ്മര്‍ദ്ദങ്ങളില്‍ പെട്ട്…

Leave a comment