ഇന്ത്യന്‍ നേവിയില്‍ ചാര്ജ്മാന് തസ്തികയിലെ 172 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമക്കാര്‍ക്കാണ് അവസരം. മെക്കാനിക് വിഭാഗത്തില്‍ 103 ഒഴിവും അമ്യൂണിഷന്‍ ആന്‍ഡ് എക്സ്പ്ലൊസീവ് വിഭാഗത്തില്‍ 69 ഒഴിവുമാണുള്ളത്.
മെക്കാനിക്-ജനറല്‍ 41, എസ്.സി. 18, എസ്.ടി. 6, ഒ.ബി.സി. 28, ഇ.ഡബ്ല്യു.എസ്. 10, അമ്യൂണിഷന്‍ ആന്‍ഡ് എക്സ്പ്ലൊസീവ്-ജനറല്‍ 25, എസ്.സി. 13, എസ്.ടി. 7, ഒ.ബി.സി. 18, ഇ.ഡബ്ല്യു.എസ്. 6 എന്നിങ്ങനെയാണ് അവസരം. ഭിന്നശേഷിക്കാര്‍ക്കും സംവരണമുണ്ട്.
യോഗ്യത:
ചാര്ജ്മാന് (മെക്കാനിക്) – മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/പ്രൊഡക്ഷന്‍ എന്‍ജിനീയറിങ് ഡിപ്ലോമ, രണ്ടുവര്‍ഷത്തെ പരിചയം.
ചാര്ജ്മാന് (അമ്യൂണിഷന്‍ ആന്‍ഡ് എക്സ്പ്ലൊസീവ്) – കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ, രണ്ടുവര്‍ഷത്തെ പരിചയം.
പ്രായം: 30 വയസ്സ് കവിയരുത്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്ക് പത്തും വര്‍ഷത്തെ ഇളവ് ലഭിക്കും. വിമുക്തഭടര്‍ക്കും നിയമപ്രകാരമുള്ള ഇളവുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
അപേക്ഷാ ഫീസ്: 205 രൂപ (വനിതകള്‍ക്കും എസ്.സി., എസ്.ടി., ഭിന്നശേഷിവിഭാഗക്കാര്‍ക്കും വിമുക്തഭടര്‍ക്കും ബാധകമല്ല). ഓണ്‍ലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.
ഓണ്‍ലൈന്‍ പരീക്ഷ നടത്തിയാണ് തിരഞ്ഞെടുപ്പ്. 100 മാര്‍ക്കിനുള്ളതാണ് പരീക്ഷ. ജനറല്‍ അവയര്‍നെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്/ലോജിക്കല്‍ റീസണിങ്, ജനറല്‍ ഇംഗ്ലീഷ്, അപ്ലൈഡ് സയന്‍സ് ആന്‍ഡ് സ്പെഷ്യലൈസേഷന് എന്നിവയുമായി ബന്ധപ്പെട്ടതായിരിക്കും ചോദ്യങ്ങള്‍.
സിലബസിന്റെ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. പരീക്ഷാതീയതിയും സ്ഥലവും സമയവും പിന്നീട് അറിയിക്കും.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://www.joinindiannavy.gov.in, https://www.indiannavy.nic.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.
ഇതിലെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് www.joinindianavy.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി: മേയ് 26.