പ്ലസ് ടുക്കാര്‍ക്ക് ഇന്ത്യന്‍ ആര്‍മിയില്‍ എന്‍ജിനീയറിംഗ് ബിരുദവും ജോലിയും; 90 ഒഴിവുകള്‍  

64 0

ഇന്ത്യന്‍ ആര്‍മിയുടെ 10+2 ടെക്‌നിക്കല്‍ എന്‍ട്രി സ്‌ക്രീമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളോടെ പ്ലസ്ടു പാസായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അഞ്ചുവര്‍ഷത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍ജിനീയറിങ് ബിരുദവും ലെഫ്റ്റനന്റ് റാങ്കില്‍ പെര്‍മനന്റ് കമ്മീഷനും നല്‍കും. ആകെ 90 ഒഴിവുകളുണ്ട്.

യോഗ്യത: ഫിസിക്‌സ്,കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ 70 ശതമാനം മാര്‍ക്കോടെ പ്ലസ്ടൂ.

പ്രായം: പതിനാറര വയസിനും പത്തൊമ്പതര വയസിനും മധ്യേ. 01-07-2000നും 01-07-2003നും ഇടയില്‍ (രണ്ടു തീയതികളും ഉള്‍പ്പെടെ) ജനിച്ചവര്‍ മാത്രം അപേക്ഷിച്ചാല്‍മതി.

മന:ശാസ്ത്രപരീക്ഷ, ഗ്രൂപ്പ്‌ടെസ്റ്റ്, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഭോപ്പാല്‍, അലഹാബാദ്, ബെംഗളൂരു, കപുര്‍ത്തല നഗരങ്ങളില്‍ വച്ചാണ് പരീക്ഷ നടക്കുക. ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ അയക്കരുത്. അപേക്ഷ അയക്കുന്നതു സംബന്ധിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ പകല്‍ രണ്ടു മണിക്കും അഞ്ചുമണിക്കും ഇടയില്‍ 011-26196205 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടാം.

അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാനടപടികള്‍ പൂര്‍ത്തിയായാല്‍ ലഭിക്കുന്ന റോള്‍നമ്പര്‍ കുറിച്ചുവെക്കണം. പൂരിപ്പിച്ച അപേക്ഷാഫോറത്തിന്റെ രണ്ട് പ്രിന്റൗട്ടുകള്‍ എടുത്ത് ഒരു പ്രിന്റൗട്ടില്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിച്ച് ഗസറ്റഡ് ഉദ്യോഗസ്ഥനെക്കൊണ്ട് സാക്ഷ്യപ്പെടുത്തി എസ്.എസ്. എല്‍.സി. സര്‍ട്ടിഫിക്കറ്റ്, പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക്‌ലിസ്റ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, 20 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ എന്നിവ സഹിതം പരീക്ഷയ്ക്ക് ക്ഷണിക്കപ്പെട്ടാല്‍ ഹാജരാക്കണം. രണ്ടാമത്തെ പ്രിന്റൗട്ട് ഉദ്യോഗാര്‍ഥിയുടെ പക്കല്‍ സൂക്ഷിക്കാനുള്ളതാണ്. ഇത് തപാലില്‍ അയയ്‌ക്കേണ്ടതില്ല.
ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാനതീയതി -ജൂണ്‍ 8.

Related Post

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയിലേക്ക് ഗ്രൂപ്പ് സി അനധ്യാപക തസ്തികകളില്‍ അപേക്ഷിക്കാം  

Posted by - May 22, 2019, 10:05 am IST 0
കാസര്‍കോടുള്ള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയിലേക്ക് ഗ്രൂപ്പ് സി അനധ്യാപക തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. 55 ഒഴിവുകളുണ്ട്. സെക്യൂരിറ്റി ഇന്‍സ്‌പെക്ടര്‍ – 1 യോഗ്യത: ബിരുദവും മൂന്ന്…

ഇന്ത്യന്‍ നേവിയില്‍ ചാര്‍ജ്മാന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം; ഡിപ്ലോമാക്കാര്‍്ക്ക് അവസരം  

Posted by - May 22, 2019, 10:17 am IST 0
ഇന്ത്യന്‍ നേവിയില്‍ ചാര്‍ജ്മാന്‍ തസ്തികയിലെ 172 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമക്കാര്‍ക്കാണ് അവസരം. മെക്കാനിക് വിഭാഗത്തില്‍ 103 ഒഴിവും അമ്യൂണിഷന്‍ ആന്‍ഡ് എക്‌സ്‌പ്ലൊസീവ് വിഭാഗത്തില്‍ 69 ഒഴിവുമാണുള്ളത്.…

Leave a comment