സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയിലേക്ക് ഗ്രൂപ്പ് സി അനധ്യാപക തസ്തികകളില്‍ അപേക്ഷിക്കാം  

59 0

കാസര്‍കോടുള്ള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയിലേക്ക് ഗ്രൂപ്പ് സി അനധ്യാപക തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. 55 ഒഴിവുകളുണ്ട്.

സെക്യൂരിറ്റി ഇന്‍സ്‌പെക്ടര്‍ – 1
യോഗ്യത: ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ പത്താം ക്ലാസ് തത്തുല്യ യോഗ്യതയും സൈനിക/ യൂണിഫോം സര്‍വീസ് സേവനവും. അപേക്ഷകര്‍ക്ക് എല്‍.എം.വി., ടൂ വീലര്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. പ്രായപരിധി 32 വയസ്.

ഫാര്‍മസിസ്റ്റ് -1
യോഗ്യത: 10+2 യോഗ്യതയും ഫാര്‍മസിയില്‍ ഡിപ്ലോമയും. സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍. പ്രായപരിധി 32 വയസ്.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് – 3
യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം. രണ്ട് വര്‍ഷത്തെ പ്രവൃത്തപരിചയം. പ്രായപരിധി 30 വയസ്.

ലബോറട്ടറി അസിസ്റ്റന്റ് – 7
യോഗ്യത: സയന്‍സില്‍ അല്ലെങ്കില്‍ ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തില്‍ ബിരുദം. അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. പ്രായപരിധി 32 വയസ്.

ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് – 17
യോഗ്യത: ബിരുദം. മിനിറ്റില്‍ 35 വാക്ക് ഇംഗ്ലീഷ് ടൈപ്പിങ് വേഗം. അല്ലെങ്കില്‍ മിനിറ്റില്‍ 30 വാക്ക് ഹിന്ദി ടൈപ്പിങ് വേഗം. കംപ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായപരിധി 30 വയസ്.

ഹിന്ദി ടൈപ്പിസ്റ്റ് -1
യോഗ്യത: പന്ത്രണ്ടാം ക്ലാസ് വിജയം. മിനിറ്റില്‍ 30 വാക്ക് ഹിന്ദി ടൈപ്പിങ് വേഗം. കംപ്യൂട്ടര്‍ പരിജ്ഞാനം. പ്രായപരിധി 30 വാക്ക്.

കുക്ക് – 3
യോഗ്യത: പത്താം ക്ലാസ് വിജയം. കുക്കിങ്/ കാറ്ററിങ് തുടങ്ങിയ മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. ബേക്കറി ആന്‍ഡ് കണ്‍ഫെക്ഷനറി ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ് അഭിലഷണീയം. പ്രായപരിധി 32 വയസ്.

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് – 6
യോഗ്യത: പത്താം ക്ലാസ് അല്ലെങ്കില്‍ ഐ.ടി.ഐ. പ്രായപരിധി 30 വയസ്.

ലൈബ്രറി അറ്റന്‍ഡന്റ് -4
യോഗ്യത: 10+2 അല്ലങ്കില്‍ തത്തുല്യം. ലൈബ്രറി സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും കംപ്യൂട്ടര്‍ പരിജ്ഞാനവും അഭിലഷണീയം. പ്രായപരിധി 30 വയസ്.

ലബോറട്ടറി അറ്റന്‍ഡന്റ് – 7
യോഗ്യത: സയന്‍സ് സ്ട്രീമില്‍ പ്ലസ്ടു. അല്ലെങ്കില്‍ സയന്‍സ് ഒരു വിഷയമായി പഠിച്ച് പത്താം ക്ലാസും രണ്ട് വര്‍ഷത്തെ ലബോറട്ടറി പ്രവൃത്തിപരിചയവും. പ്രായപരിധി 30 വയസ്.

ഹോസ്റ്റല്‍ അറ്റന്‍ഡന്റ് – 2
യോഗ്യത: പത്താം ക്ലാസ് അല്ലെങ്കില്‍ ഐ.ടി.ഐ. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. പ്രായപരിധി 32 വയസ്.

കിച്ചന്‍ അറ്റന്‍ഡന്റ് – 2
യോഗ്യത: പത്താം ക്ലാസ് അല്ലെങ്കില്‍ ഐ.ടി.ഐ. കുക്കിങ്/ കാറ്ററിങ്ങില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 32 വയസ്.

മെഡിക്കല്‍ അറ്റന്‍ഡന്റ്/ ഡ്രസ്സര്‍ – 1
യോഗ്യത: പത്താം ക്ലാസ് തത്തുല്യം. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 32 വയസ്.

ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫീസ് ജനറല്‍, ഒ.ബി.സി., വിഭാഗക്കാര്‍ക്ക് 1000 രൂപയും എസ്.സി.,എസ്.ടി വിഭാഗക്കാര്‍, അംഗപരിമിതര്‍ എന്നിവര്‍ക്ക് 500 രൂപയുമാണ്. ഓണ്‍ലൈനായി ഫീസ് അടയ്ക്കാം. എല്ലാ വിഭാഗത്തിലെയും വനിതകളെ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വിശദമായ വിജ്ഞാപനം https://www.cukerala.ac.in എന്ന വെബ്‌സൈറ്റില്‍. www.ibps.inലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 30.

Related Post

ഇന്ത്യന്‍ നേവിയില്‍ ചാര്‍ജ്മാന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം; ഡിപ്ലോമാക്കാര്‍്ക്ക് അവസരം  

Posted by - May 22, 2019, 10:17 am IST 0
ഇന്ത്യന്‍ നേവിയില്‍ ചാര്‍ജ്മാന്‍ തസ്തികയിലെ 172 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമക്കാര്‍ക്കാണ് അവസരം. മെക്കാനിക് വിഭാഗത്തില്‍ 103 ഒഴിവും അമ്യൂണിഷന്‍ ആന്‍ഡ് എക്‌സ്‌പ്ലൊസീവ് വിഭാഗത്തില്‍ 69 ഒഴിവുമാണുള്ളത്.…

പ്ലസ് ടുക്കാര്‍ക്ക് ഇന്ത്യന്‍ ആര്‍മിയില്‍ എന്‍ജിനീയറിംഗ് ബിരുദവും ജോലിയും; 90 ഒഴിവുകള്‍  

Posted by - May 22, 2019, 10:10 am IST 0
ഇന്ത്യന്‍ ആര്‍മിയുടെ 10+2 ടെക്‌നിക്കല്‍ എന്‍ട്രി സ്‌ക്രീമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളോടെ പ്ലസ്ടു പാസായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അഞ്ചുവര്‍ഷത്തെ പരിശീലനം വിജയകരമായി…

Leave a comment