എക്സൈസ് കസ്റ്റഡിയിൽ മരിച്ച രഞ്ജിത്ത് കുമാറിന്റെ കേസ് സി.ബി.ഐക്ക് വിടാൻ മന്ത്രിസഭാ തീരുമാനം

215 0

തിരുവനന്തപുരം: തൃശ്ശൂർ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് നാർക്കോട്ടിക് സ്‌ക്വാഡിന്റെ കസ്റ്റഡിയിൽ മരിച്ച  രഞ്ജിത്ത് കുമാർ  കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

നാർക്കോട്ടിക് സ്‌ക്വാഡ് രഞ്ജിത്ത് കുമാറിനെ കസ്റ്റഡിയിലെടുത്ത ശേഷമുണ്ടായ അസ്വാഭാവിക മരണവും അതിന് ഉത്തരവാദികളായവരുടെ പങ്കും വിശദമായി അന്വേഷിക്കാൻ പാവറട്ടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം 458/19 നമ്പർ കേസാണ് സി.ബി.ഐയെ ഏല്പിക്കുക. തുടർ നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

Related Post

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡി കെ ശിവകുമാർ രണ്ടാം തവണ ഹാജരായി 

Posted by - Aug 31, 2019, 03:48 pm IST 0
ന്യൂ ഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇയാൾക്ക് പങ്കുണ്ടെന്ന് അന്വേഷിക്കുന്ന ഏജൻസിക്ക് മുന്നിൽ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ ശനിയാഴ്ച ഹാജരായി. താൻ ഒരു തെറ്റും…

കൊലക്കേസ് പ്രതിയെ കൊടതി മുറിക്കുള്ളില്‍ വെടിവെച്ച് കൊലപ്പെടുത്തി  

Posted by - Dec 17, 2019, 04:33 pm IST 0
ലഖ്‌നൗ:  ഉത്തര്‍ പ്രദേശില്‍ കൊലക്കേസ് പ്രതിയെ കൊടതി മുറിക്കുള്ളില്‍ വെടിവെച്ച് കൊലപ്പെടുത്തി. പടഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബിജിനോര്‍ നഗരത്തിലെ  കോടതിയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. 

ഉന്നാവോ ബലാത്സംഗക്കേസിലെ പെൺകുട്ടി ആശുപത്രി വിട്ടു 

Posted by - Sep 25, 2019, 09:10 pm IST 0
ന്യൂ ഡൽഹി : ഉന്നാവോ ബലാത്സംഗക്കേസിലെ ഇരയായിരുന്ന  പെൺകുട്ടി ഡൽഹി എയിംസ് ആശുപത്രി വിട്ടു. പെൺകുട്ടിക്കും കുടുംബത്തിനും ന്യൂ ഡൽഹിയിൽ തന്നെ താമസസൗകര്യം ഉറപ്പുവരുത്തണമെന്ന് കോടതി  ഉത്തരവിട്ടിരുന്നു.…

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: മൂന്നു പൊലീസുകാര്‍കൂടി അറസ്റ്റില്‍  

Posted by - Jul 24, 2019, 10:16 pm IST 0
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസില്‍ മൂന്ന് പോലീസുകാര്‍ കൂടി അറസ്റ്റില്‍. നെടുങ്കണ്ടം സ്റ്റേഷനിലെ എഎസ്ഐ റോയ് പി വര്‍ഗ്ഗീസ്, സിവില്‍ പോലീസ് ഓഫീസര്‍ ജിതിന്‍ കെ.ജോര്‍ജ്, ഹോം…

കൂടത്തായി കൊലപാതക്കേസിൽ ജോളിയുടെയും മറ്റ് 3  പ്രതികളുടെയും കസ്റ്റഡി കാലാവധി നീട്ടി  

Posted by - Oct 19, 2019, 04:27 pm IST 0
താമരശ്ശേരി : കൂടത്തായി കൂട്ടകൊലപാതക്കേസിൽ ജോളിയുടെയും മറ്റ് പ്രതികളായ മാത്യു, പ്രജി കുമാർ എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടി. റോയി വധക്കേസിലാണ് മൂവരുടെയും കസ്റ്റഡി കാലാവധി നീട്ടിയത്.കസ്റ്റഡി…

Leave a comment