എ പ്ലസ്‌കിട്ടാത്തതിന് മണ്‍വെട്ടിക്ക് മകനെ മര്‍ദ്ദിച്ച സംഭവത്തില്‍ ട്വിസ്റ്റ്;  പൊലീസ് സ്റ്റേഷനില്‍ ബോധംകെടലും കരച്ചിലും  

120 0

തിരുവനന്തപുരം : എസ്എസ്എല്‍ സി പരീക്ഷയില്‍ മൂന്ന് വിഷയത്തിന് എ പ്ലസ് നഷ്ടമായതിന് പിതാവ് മകനെ മണ്‍വെട്ടി കൊണ്ടു മര്‍ദ്ദിച്ച സംഭവത്തില്‍ പുതിയ ട്വിസ്റ്റ്. വീട്ടില്‍ അച്ഛനും അമ്മയും നിത്യവും വഴക്കായിരുന്നുവെന്നും, ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കുക ലക്ഷ്യമിട്ടാണ് അമ്മ പരാതി നല്‍കിയതെന്നുമാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം കിളിമാനൂരിലായിരുന്നു എസ്എസ്എല്‍ സിക്ക് മൂന്ന് വിഷയങ്ങളില്‍ എ പ്ലസ് ലഭിച്ചില്ല എന്ന കാരണത്താല്‍ മകനെ പിതാവ് മണ്‍വെട്ടിയുടെ പിടി കൊണ്ട് അടിച്ചത്. സംഭവത്തില്‍ പ്രതിയായ പിതാവ് സാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കാര്യങ്ങള്‍ കൈവിട്ടുപോയതോടെ കിളിമാനൂര്‍ പോലീസ് സ്റ്റേഷനില്‍ അരങ്ങേറിയത് വികാര നിര്‍ഭരമായ രംഗങ്ങള്‍. ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്ത് ജയിലില്‍ അടക്കുമെന്ന് അറിഞ്ഞതോടെ ഭാര്യ, കേസ് തള്ളിക്കളയണമെന്ന് ആവശ്യപ്പെടുകയും മോഹാലസ്യപ്പെട്ട് കുഴഞ്ഞു വീഴുകയും ചെയ്തു. അച്ഛനെ ജയിലില്‍ അടക്കുമെന്നറിഞ്ഞതോടെ സ്റ്റേഷനിലെത്തിയ മകനും കരച്ചിലായി. മകനെ ഒരു തവണ മാത്രമാണ് അടിച്ചതെന്നും എന്നാല്‍ മുറിവോ പരിക്കോ ഒന്നുമില്ലെന്നും പൊലീസുകാര്‍ പറഞ്ഞു. മകന്റെ പഠനകാര്യത്തില്‍ അതീവശ്രദ്ധാലുവായിരുന്നു സാബുവെന്നും, മകന് സമ്മാനമായി ഇയാള്‍ ബൈക്ക് വാങ്ങി നല്‍കിയിരുന്നതായും പൊലീസുകാര്‍ സൂചിപ്പിച്ചു.

പരീക്ഷയ്ക്ക് തൊട്ടുമുമ്പ് മകന്‍ കാണിച്ച അലസതയാകാം മൂന്ന് വിഷയങ്ങള്‍ക്ക് എ പ്ലസ് നേടാന്‍ കഴിയാതെ പോയതെന്ന ചിന്തയാണ് സാബുവിനെ ദേഷ്യം പിടിപ്പിച്ചത്. വീട്ടിലുണ്ടാകുന്ന ചെറിയ വഴക്കാണ് പെട്ടെന്ന് അനിയന്ത്രിതമായി വളര്‍ന്ന് വലുതായതെന്ന് സ്റ്റേഷനിലെ പൊലീസുകാര്‍ തന്നെ പറയുന്നു. വീട്ടില്‍ സാബുവുമായി ഭാര്യ നിത്യവും വഴക്കു പിടിച്ചിരുന്നു. ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കുക എന്ന് ലക്ഷ്യമിട്ടാണ് അമ്മ പരാതി നല്കാന്‍ തയ്യാറായത്. പ്രശ്‌നം ഇത്രത്തോളം വഷളാകുമെന്ന് കരുതിയുമില്ല.

എല്ലാ വിഷയത്തിനും മകന്‍ എ പ്ലസ് വാങ്ങുമെന്നാണ് സാബു കരുതിയിരുന്നത്. എന്നാല്‍ മൂന്ന് വിഷയത്തിന് ഗ്രേഡ് കുറഞ്ഞു പോയതില്‍ പ്രകോപിതനായ സാബു മകനെ മണ്‍വെട്ടിയുടെ പിടി കൊണ്ട് അടിക്കുകയായിരുന്നു. കൈമുട്ടിന് പിറകിലായാണ് അടികൊണ്ടത്. സാബു മര്‍ദിക്കുന്നതിന്റെ ചിത്രം കുട്ടിയുടെ സുഹൃത്ത് മൊബൈലില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ബാലാവകാശ സംഘടനകള്‍ വിഷയം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഇതോടെ പ്രതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചു. വീട്ടിലുണ്ടാകുന്ന ചെറിയ വഴക്കാണ് പെട്ടെന്ന് അനിയന്ത്രിതമായി വളര്‍ന്ന് വലുതായതെന്ന് സ്റ്റേഷനിലെ പൊലീസുകാര്‍ തന്നെ പറയുന്നു. മകന്റെ പഠന കാര്യത്തില്‍ അതീവശ്രദ്ധാലുവായിരുന്നു സാബു മകന് സമ്മാനമായി ബൈക്ക് വാങ്ങി നല്‍കിയിരുന്നു. പരീക്ഷയ്ക്ക് തൊട്ടുമുമ്പ് മകന്‍ കാണിച്ച അലസതയാകാം മൂന്ന് വിഷയങ്ങള്‍ക്ക് എ പ്ലസ് നേടാന്‍ കഴിയാതെ പോയതെന്ന ചിന്തയാണ് സാബുവിനെ ദേഷ്യം പിടിപ്പിച്ചത്.

Related Post

അമ്പൂരി കൊലപാതകം: രണ്ടാം പ്രതി അറസ്റ്റില്‍  

Posted by - Jul 27, 2019, 07:23 pm IST 0
തിരുവനന്തപുരം: അമ്പൂരിയില്‍ രാഖി എന്ന പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊന്ന കേസിലെ രണ്ടാം പ്രതി രാഹുല്‍ അറസ്റ്റില്‍. പൂവാര്‍ പൊലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഖി പ്രണയത്തിലായിരുന്ന സൈനികന്‍…

വനിതാ ഡോക്ടറുടെ ആത്മഹത്യ: മൂന്നു വനിതാ ഡോക്ടര്‍മാര്‍ അറസ്റ്റില്‍  

Posted by - May 29, 2019, 06:36 pm IST 0
മുംബൈ: മുംബൈയില്‍ പി.ജി വിദ്യാര്‍ത്ഥിയായ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്നു വനിതാ ഡോക്ടര്‍മാര്‍ അറസ്റ്റില്‍. പായല്‍ തദ്വി എന്ന 26കാരിയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.…

പീഡനക്കേസിൽ ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മുംബൈ കോടതി രണ്ട് വർഷത്തേക്ക് നീട്ടിവെച്ചു

Posted by - Oct 15, 2019, 02:13 pm IST 0
മുംബൈ : പീഡനക്കേസിൽ  രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മുംബൈ കോടതി രണ്ട് വർഷത്തേക്ക് നീട്ടിവെച്ചു. 2021 ജൂൺ മാസത്തിൽ…

ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദനെ അറസ്റ്റ് ചെയ്‌തു 

Posted by - Sep 20, 2019, 02:50 pm IST 0
ന്യൂ ഡൽഹി : നിയമവിദ്യാർഥിനിയുടെ പരാതിയിൽ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദനെ അറസ്റ്റ് ചെയ്തു.. ഉത്തർ പ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ചിന്മയാനന്ദിനെ…

ആധാര്‍ കേന്ദ്രങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; പിന്നില്‍ മുന്‍മന്ത്രിയുടെ പിഎയുടെ മകള്‍  

Posted by - May 12, 2019, 07:52 pm IST 0
തിരുവനന്തപുരം: ആധാര്‍ സേവന കേന്ദ്രങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് മുന്‍ മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ മകള്‍ ലക്ഷങ്ങളുടെ തട്ടിപ്പുനടത്തി. 27 ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയെടുത്താണ് തട്ടിപ്പ്…

Leave a comment