താമരശ്ശേരി : കൂടത്തായി കൂട്ടകൊലപാതക്കേസിൽ ജോളിയുടെയും മറ്റ് പ്രതികളായ മാത്യു, പ്രജി കുമാർ എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടി. റോയി വധക്കേസിലാണ് മൂവരുടെയും കസ്റ്റഡി കാലാവധി നീട്ടിയത്.കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് പോലീസ് ഇന്ന് പ്രതികളെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു
