പ്രണയാഭ്യര്‍ത്ഥന നിരസിച്ച നഴ്‌സിനെ വെട്ടിയ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍  

118 0

തിരുവനന്തപുരം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ആംബുലന്‍സ് ഡ്രൈവര്‍ ആശുപത്രി ജീവനക്കാരിയെ വെട്ടിപരിക്കേല്‍പിച്ചു. തിരുവനന്തപുരത്ത് എസ്എടി ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് പുഷ്പ(39)യ്ക്കാണ് വെട്ടേറ്റത്. ഇവരെ വെട്ടിയ കൊല്ലം സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ നിധിനെ (34) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പൊലീസ് ചോദ്യം ചെയുതവരുകയാണ്. പ്രണയ അഭ്യര്‍ത്ഥന നിരസിച്ചതിന് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.

ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. ഇന്ന് രാവിലെ 6.30ന് മെഡിക്കല്‍ കോളജ് പഴയ റോഡിനടുത്തു വച്ചായിരുന്നു സംഭവം. എസ്എടി ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റാണ് ആക്രമണത്തിനിരയായ പുഷ്പ. ചെവിക്ക് പരിക്കേറ്റ പുഷ്പയെ മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Post

വനിതാ ഡോക്ടറുടെ ആത്മഹത്യ: മൂന്നു വനിതാ ഡോക്ടര്‍മാര്‍ അറസ്റ്റില്‍  

Posted by - May 29, 2019, 06:36 pm IST 0
മുംബൈ: മുംബൈയില്‍ പി.ജി വിദ്യാര്‍ത്ഥിയായ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്നു വനിതാ ഡോക്ടര്‍മാര്‍ അറസ്റ്റില്‍. പായല്‍ തദ്വി എന്ന 26കാരിയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.…

ത്രിപുരയില്‍ യുവതിയെ  കൂട്ടബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി കൊന്നു

Posted by - Dec 8, 2019, 10:27 am IST 0
അഗര്‍ത്തല: യുവതിയെ  ദിവസങ്ങളോളം പൂട്ടിയിട്ട് കൂട്ടബലാല്‍സംഗം ചെയ്ത ശേഷം തീ കൊളുത്തി കൊന്നു. ത്രിപുരയിലെ ശാന്തിര്‍ബസാറിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെ…

ദലിത് ക്രിസ്ത്യൻ കെവിൻ കൊല: 10 പേർക്ക് ഇരട്ട ജീവപര്യന്തം

Posted by - Aug 28, 2019, 04:24 pm IST 0
കോട്ടയം : 23 കാരനായ ദലിത് ക്രിസ്ത്യാനിയുടെ(കെവിൻ ) കൊലപാതകത്തിന് 10 പേർക്ക് ഇരട്ട ജീവപര്യന്തം തടവ് വിധിച്ചു. കെവിൻ പി ജോസഫിന്റെ ഭാര്യയുടെ മാതാപിതാക്കൾ ഉൾപ്പെട്ട…

കൂടത്തായി കൊലപാതക്കേസിൽ ജോളിയുടെയും മറ്റ് 3  പ്രതികളുടെയും കസ്റ്റഡി കാലാവധി നീട്ടി  

Posted by - Oct 19, 2019, 04:27 pm IST 0
താമരശ്ശേരി : കൂടത്തായി കൂട്ടകൊലപാതക്കേസിൽ ജോളിയുടെയും മറ്റ് പ്രതികളായ മാത്യു, പ്രജി കുമാർ എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടി. റോയി വധക്കേസിലാണ് മൂവരുടെയും കസ്റ്റഡി കാലാവധി നീട്ടിയത്.കസ്റ്റഡി…

അമ്പൂരി കൊലപാതകം: രണ്ടാം പ്രതി അറസ്റ്റില്‍  

Posted by - Jul 27, 2019, 07:23 pm IST 0
തിരുവനന്തപുരം: അമ്പൂരിയില്‍ രാഖി എന്ന പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊന്ന കേസിലെ രണ്ടാം പ്രതി രാഹുല്‍ അറസ്റ്റില്‍. പൂവാര്‍ പൊലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഖി പ്രണയത്തിലായിരുന്ന സൈനികന്‍…

Leave a comment