പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ബിജെപി നേതാവ് ദേബ്‌നാതിനെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു.
ഭാര്യയ്‌ക്കൊപ്പം രാത്രി കട അടച്ച് വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ കടയിലെത്തിയ രണ്ട് പേർ പലഹാരം വാങ്ങിയ ശേഷം തോക്കെടുത്ത് വെടിവെക്കുകയായിരുന്നു. ഉടന്‍ തന്നെ അടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
