തിരുവനന്തപുരം: വട്ടപ്പാറയില്‍ യുവാവ് കഴുത്തില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍. തൊഴുവന്‍കോട് സ്വദേശി മനോജാണ് അറസ്റ്റിലായത്. കല്ലയം കാരമൂട് സ്വദേശി വിനോദിനെയാണ് കുത്തിക്കൊന്നത്.
കുടുംബവഴക്കിനെ തുടര്‍ന്ന് വിനോദ് കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തുവെന്നായിരുന്നു ഭാര്യയുടെ ആദ്യമൊഴി. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.
