രാജ്കുമാറിന്റെ മരണം: കസ്റ്റഡി മര്‍ദനം സ്ഥിരീകരിച്ച് ക്രൈം ബ്രാഞ്ച്; പൊലീസിനും ഡോക്ടര്‍മാര്‍ക്കും വീഴ്ച പറ്റിയതായി റിപ്പോര്‍ട്ടുകള്‍  

129 0

ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ വായ്പ തട്ടിപ്പ് കേസ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ കസ്റ്റഡി മര്‍ദ്ദനം ഉണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്. നെടുങ്കണ്ടം സ്റ്റേഷനിലെ കസ്റ്റഡി അന്യായമെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. സ്റ്റേഷന്‍ രേഖകളും സിസിടിവി ദൃശ്യങ്ങളും സംഘം പരിശോധിച്ചു. കേസില്‍ അന്വേഷണസംഘം ശാസ്ത്രീയ പരിശോധനകള്‍ ഇന്ന് തുടങ്ങും. പ്രത്യേക സംഘം മൂന്നായി തിരിഞ്ഞായിരിക്കും അന്വേഷണം നടത്തുക.

ഇതിനിടെ, സംഭവത്തില്‍ പൊലീസുകാര്‍ക്കും  കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ക്കും ഗുരുതരമായ വീഴ്ച പറ്റിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഈ രണ്ട് കാര്യങ്ങളും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഇന്നോ നാളെയോ ഡോക്ടര്‍മാരുടെ മൊഴി എടുക്കും.

രാജ്കുമാറിനെ 18, 19 തിയ്യതികളിലാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. 19 ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച രാജ്കുമാറിനെ ഒപി ഇല്ലാത്തതിനാല്‍ പരിശോധിപ്പിക്കാതെ പൊലീസുകാര്‍ തിരിച്ച് കൊണ്ടുപോയി എന്നാണ് ലഭിക്കുന്ന വിവരം. ജൂണ്‍ 19 ന് രാജ്കുമാറിന്റെ പേര് മെഡിക്കല്‍ കോളേജിലെ ഒരു രജിസ്റ്ററിലുമില്ല. ഒപിയില്‍ പരിശോധിച്ച ശേഷം പൊലീസുകാരുടെ ആവശ്യപ്രകാരം വിട്ടയക്കുകയായിരുന്നു. ഇതിനിടെ, പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് മരിച്ച രാജ്കുമാര്‍ പറഞ്ഞതായി കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു.  രാജ്കുമാര്‍ ജൂണ്‍ 21നാണ് മരിച്ചത്. രാജ്കുമാറിന് മര്‍ദ്ദനമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം ഉണ്ടായിരുന്നു.

Related Post

എക്സൈസ് കസ്റ്റഡിയിൽ മരിച്ച രഞ്ജിത്ത് കുമാറിന്റെ കേസ് സി.ബി.ഐക്ക് വിടാൻ മന്ത്രിസഭാ തീരുമാനം

Posted by - Oct 9, 2019, 02:55 pm IST 0
തിരുവനന്തപുരം: തൃശ്ശൂർ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് നാർക്കോട്ടിക് സ്‌ക്വാഡിന്റെ കസ്റ്റഡിയിൽ മരിച്ച  രഞ്ജിത്ത് കുമാർ  കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നാർക്കോട്ടിക്…

അമ്പൂരി കൊലപാതകം: രാഖിയും അഖിലും വിവാഹിതരായിരുന്നുവെന്ന് പൊലീസ്  

Posted by - Jul 26, 2019, 09:58 pm IST 0
തിരുവനന്തപുരം: അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിയും മുഖ്യപ്രതി അഖിലും വിവാഹിതരായിരുന്നുവെന്ന് പൊലീസ്. ഫെബ്രുവരിയില്‍ എറണാകുളത്തെ ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരും വിവാഹിതരായതെന്ന് മൂന്നാം പ്രതി ആദര്‍ശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ്…

റിമാന്‍ഡ് പ്രതിയുടെ മരണം ആന്തരികമുറിവുകളെ തുടര്‍ന്ന്; പൊലീസിനു കുരുക്കുമുറുകുന്നു  

Posted by - Jun 27, 2019, 09:13 pm IST 0
ഇടുക്കി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ആന്തരികമുറിവുകള്‍ മൂലമുണ്ടായ ന്യൂമോണിയയാണ് രാജ്കുമാറിന്റെ മരണകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പോലീസിനെ വെട്ടിലാക്കിയിരിക്കുകയാണ് പോസ്റ്റ്‌മോര്‍ട്ടം…

ത്രിപുരയില്‍ യുവതിയെ  കൂട്ടബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി കൊന്നു

Posted by - Dec 8, 2019, 10:27 am IST 0
അഗര്‍ത്തല: യുവതിയെ  ദിവസങ്ങളോളം പൂട്ടിയിട്ട് കൂട്ടബലാല്‍സംഗം ചെയ്ത ശേഷം തീ കൊളുത്തി കൊന്നു. ത്രിപുരയിലെ ശാന്തിര്‍ബസാറിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെ…

ചിദംബരത്തിന്റെ അറസ്റ്റ് ഒരു സന്തോഷവാർത്ത: ഇന്ദ്രാണി മുഖർജി

Posted by - Aug 29, 2019, 01:18 pm IST 0
മുംബൈ: മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ അറസ്റ്റ് ഐ‌എൻ‌എക്സ് മീഡിയയുടെ സഹസ്ഥാപകനായ ഇന്ദ്രാണിമുഖർജിക്ക് സന്തോഷകരമായ വാർത്തയാണ്. 2007 ൽ ധനമന്ത്രിയായിരുന്നപ്പോൾ ഇന്ദ്രാണി മുഖർജിയയും ഭർത്താവ് പീറ്ററും ചേർന്ന്…

Leave a comment