ഇടുക്കി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ആന്തരികമുറിവുകള്‍ മൂലമുണ്ടായ ന്യൂമോണിയയാണ് രാജ്കുമാറിന്റെ മരണകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പോലീസിനെ വെട്ടിലാക്കിയിരിക്കുകയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
കസ്റ്റഡി മര്‍ദ്ദനത്തില്‍ പ്രതി രാജ്കുമാറിന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്കുമാറിന്റെ ഇരുകാലുകളിലും സാരമായ മുറിവുകളുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. ജൂണ്‍ പന്ത്രണ്ടാം തിയതി രാജ്കുമാറിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷിയുടെ മൊഴിയില്‍ പറയുന്നത്. എന്നാല്‍ പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയാകയിരുന്നുവെന്നാണ് പോലീസിന്റെ എഫ്ഐആറില്‍ ചേര്‍ത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പായി രാജ്കുമാറിന്റെ ദേഹപരിശോധന നടത്തിയ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴിയും പോലീസിനെതിരാണ്. സംഭവത്തില്‍ ഇതുവരെ 13 പോലീസുകാര്‍ക്കെതിരെ വകുപ്പ്തല നടപടി സ്വീകരിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.