വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം  

103 0

വര്‍ക്കല: വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം. വീടിന്റെ ഓടിളക്കി കിടപ്പുമുറിയിലെത്തിയ യുവാവ് ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നുവെന്ന് യുവതി മൊഴി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് വര്‍ക്കല വടശേരിക്കോണം ചാണയ്ക്കല്‍ ചരുവിള വീട്ടില്‍ സിനു (25) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച വൈകിട്ടാണ് സംഭവം യുവതിയുമായി പരിചയത്തിലായിരുന്ന സിനു വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ പലതവണ വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടും യുവതി വഴങ്ങിയില്ല. ഇതിന് പിന്നാലെയാണ് ഷിനു വീടിന്റെ ഓടിളക്കി യുവതിയുടെ കിടപ്പുമുറിയില്‍ എത്തിയത്. തന്നെ വിവാഹം കഴിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ സിനുവും സ്വന്തം ദേഹത്തും യുവതിയുടെ ദേഹത്തും പെട്രോള്‍ ഒഴിച്ചു.

സംഭവ സമയത്തും യുവതിയും സഹോദരിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. യുവതിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Related Post

ജപ്തി നോട്ടീസ് വന്നാല്‍ പൂജ; ലേഖയുടെ നോട്ട്ബുക്കിലെ വിവരങ്ങള്‍ നിര്‍ണായകം; കോട്ടൂരുള്ള മന്ത്രവാദിയെത്തേടി പൊലീസ്  

Posted by - May 17, 2019, 07:38 pm IST 0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര മഞ്ചവിളാകത്ത് വീട്ടമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ലേഖയുടെ നോട്ട്ബുക്ക് കണ്ടെത്തി. കുടുംബ പ്രശ്‌നങ്ങളുണ്ടെന്നു ബുക്കില്‍ പരാമര്‍ശമുണ്ട്. വരവു ചെലവു കണക്കുകളും വീട്ടിലെ മറ്റുകാര്യങ്ങളും…

ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദനെ അറസ്റ്റ് ചെയ്‌തു 

Posted by - Sep 20, 2019, 02:50 pm IST 0
ന്യൂ ഡൽഹി : നിയമവിദ്യാർഥിനിയുടെ പരാതിയിൽ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദനെ അറസ്റ്റ് ചെയ്തു.. ഉത്തർ പ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ചിന്മയാനന്ദിനെ…

ദലിത് ക്രിസ്ത്യൻ കെവിൻ കൊല: 10 പേർക്ക് ഇരട്ട ജീവപര്യന്തം

Posted by - Aug 28, 2019, 04:24 pm IST 0
കോട്ടയം : 23 കാരനായ ദലിത് ക്രിസ്ത്യാനിയുടെ(കെവിൻ ) കൊലപാതകത്തിന് 10 പേർക്ക് ഇരട്ട ജീവപര്യന്തം തടവ് വിധിച്ചു. കെവിൻ പി ജോസഫിന്റെ ഭാര്യയുടെ മാതാപിതാക്കൾ ഉൾപ്പെട്ട…

സയനൈഡ് മോഹന് നാലാം വധശിക്ഷ

Posted by - Oct 25, 2019, 03:02 pm IST 0
മംഗളുരു : യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ മോഹൻകുമാറിന് (സയനൈഡ് മോഹൻ) വധശിക്ഷ. 20 യുവതികളെയാണ് മോഹൻ സയനൈഡ്…

പുണെ ഡോക്ടറെ അമേരിക്കൻ വനിതാ അധിക്ഷേപിക്കുകയും ആക്രമിക്കുകയൂം ചെയ്തു 

Posted by - Sep 3, 2019, 04:10 pm IST 0
പൂനെ: പൂനെയിൽ ബുർഖ ധരിച്ച ഡോക്ടറെ അധിക്ഷേപിച്ചതിനും ആക്രമിച്ചതിനും 43 കാരിയായ അമേരിക്കൻ യുവതിക്കെതിരെ പോലീസ് കേസെടുത്തു. അമേരിക്കൻ യുവതി  മാനസിക വൈകല്യങ്ങൾ നേരിടുന്നുണ്ടെന്നും അതേ തെറാപ്പി…

Leave a comment