മംഗളുരു : യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ മോഹൻകുമാറിന് (സയനൈഡ് മോഹൻ) വധശിക്ഷ. 20 യുവതികളെയാണ് മോഹൻ സയനൈഡ് നൽകി ഇതുവരെ കൊലപ്പെടുത്തിയത്.
ബണ്ട്‌വാളിൽ അംഗൻവാടി ജീവനക്കാരിയായ ശശികലയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോൾ വധശിക്ഷ വിധിച്ചത്.
കായിക അധ്യാപകനായി ജോലി ചെയ്തിരുന്ന മോഹൻ 2003-2009 കാലയളവിലാണ് യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്. ലൈംഗികമായി ബന്ധപ്പെട്ടതിന് ശേഷം ഗർഭനിരോധന ഗുളികയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സയനൈഡ് ഗുളിക നൽകുകയാണ് പതിവ് . ലീലാവതി, അനിത, സുനന്ദ എന്നീ യുവതികളെ കൊലപ്പെടുത്തിയ കേസിൽ ഇയാൾക്ക് നേരത്തെ മൂന്ന് വധശിക്ഷകൾ വിധിച്ചിരുന്നു.