സ്പിരിറ്റ് കടത്ത് കേസില്‍ ഒളിവിലായിരുന്ന അത്തിമണി അനില്‍ അറസ്റ്റില്‍; പിടിയിലായത് വ്യാജകള്ള് നിര്‍മാണസംഘത്തിലെ പ്രധാനകണ്ണി  

88 0

പാലക്കാട്: സ്പിരിറ്റ് കടത്ത് കേസില്‍ അഞ്ചുദിവസമായി ഒളിവിലായിരുന്ന സിപിഎം നേതാവ് അത്തിമണി അനിലിനെ ചിറ്റൂരില്‍ നിന്നും എക്‌സൈസ്  സംഘം പിടികൂടി. പാലക്കാട് തത്തമംഗലത്തിന് സമീപത്ത് നിന്ന് മെയ് ഒന്നിനാണ് എക്‌സൈസ് ഇന്റലിജന്‍സ് സ്‌ക്വാഡ് 525 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയത്.

പാലക്കാട് കേന്ദ്രീകരിച്ച് നടത്തുന്ന വ്യാജ കളള് നിര്‍മ്മാണ സംഘത്തിലെ പ്രധാന കണ്ണിയാണ് അത്തിമണി അനില്‍. പിടിയിലായ സഹായി മണിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചിറ്റൂര്‍ റെയ്ഞ്ച് എക്‌സൈസ് സംഘമാണ് അത്തിമണി അനിലിനെ അറസ്റ്റ് ചെയ്യുന്നത്. ജില്ലയിലെ സിപിഎം നേതാക്കളുമായും ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്.

സ്പിരിറ്റ് പിടികൂടിയ ഉടന്‍ തന്നെ, കേസ്സൊഴിവാക്കാനായി നിരവധി സിപിഎം നേതാക്കള്‍ എക്‌സൈസിനെ തുടര്‍ച്ചയായി ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ അതിര്‍ത്തി പ്രദേശത്ത് പിടികൂടിയ 2000 ലിറ്ററിലേറെ സ്പിരിറ്റിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് വിവരം. മാസങ്ങളായി എക്‌സൈസ് ഇന്റലിജന്‍സ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. മീനാക്ഷീപുരത്തുളള തെങ്ങിന്‍തോപ്പുകളിലേക്കാണ് അത്തിമണി അനില്‍ സ്പിരിറ്റെത്തിക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം. പലപ്പോഴും എക്‌സൈസ് ഉദ്യോഗസ്ഥരെ ഇയാള്‍ ഉള്‍പ്പെടെയുളള സംഘം ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയുണ്ട്. സ്പിരിറ്റ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ പെരുമാട്ടി ലോക്കല്‍ കമ്മിറ്റി അംഗവും അത്തിമണി ബ്രാഞ്ച് സെക്രട്ടറിയുമായ അനിലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.

Related Post

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: മൂന്നു പൊലീസുകാര്‍കൂടി അറസ്റ്റില്‍  

Posted by - Jul 24, 2019, 10:16 pm IST 0
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസില്‍ മൂന്ന് പോലീസുകാര്‍ കൂടി അറസ്റ്റില്‍. നെടുങ്കണ്ടം സ്റ്റേഷനിലെ എഎസ്ഐ റോയ് പി വര്‍ഗ്ഗീസ്, സിവില്‍ പോലീസ് ഓഫീസര്‍ ജിതിന്‍ കെ.ജോര്‍ജ്, ഹോം…

പ്രണയാഭ്യര്‍ത്ഥന നിരസിച്ച നഴ്‌സിനെ വെട്ടിയ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍  

Posted by - May 31, 2019, 12:53 pm IST 0
തിരുവനന്തപുരം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ആംബുലന്‍സ് ഡ്രൈവര്‍ ആശുപത്രി ജീവനക്കാരിയെ വെട്ടിപരിക്കേല്‍പിച്ചു. തിരുവനന്തപുരത്ത് എസ്എടി ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് പുഷ്പ(39)യ്ക്കാണ് വെട്ടേറ്റത്. ഇവരെ വെട്ടിയ കൊല്ലം സ്വദേശിയും ആംബുലന്‍സ്…

ചിന്മയാനന്ദിനെതിരെ പീഡന പരാതി നൽകിയ കോളേജ്  വിദ്യാർത്ഥിനി പൊലീസ് കസ്റ്റഡിയിൽ

Posted by - Sep 24, 2019, 03:42 pm IST 0
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ പീഡന പരാതി നൽകിയ നിയമവിദ്യാർത്ഥിനി ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിൽ . തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന…

ഡൽഹിയിൽ വൃദ്ധനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

Posted by - Sep 3, 2019, 10:11 am IST 0
ന്യൂദൽഹി: തെക്കൻ ദില്ലിയിലെ  വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ 91 കാരനായ മുൻ സർക്കാർ ഉദ്യോഗസ്ഥനെ അബോധാവസ്ഥയിൽ റഫ്രിജറേറ്ററിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു.  കൃഷ്ണ…

എക്സൈസ് കസ്റ്റഡിയിൽ മരിച്ച രഞ്ജിത്ത് കുമാറിന്റെ കേസ് സി.ബി.ഐക്ക് വിടാൻ മന്ത്രിസഭാ തീരുമാനം

Posted by - Oct 9, 2019, 02:55 pm IST 0
തിരുവനന്തപുരം: തൃശ്ശൂർ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് നാർക്കോട്ടിക് സ്‌ക്വാഡിന്റെ കസ്റ്റഡിയിൽ മരിച്ച  രഞ്ജിത്ത് കുമാർ  കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നാർക്കോട്ടിക്…

Leave a comment