ഉപഭോക്താക്കള്‍ക്ക് സൗഭാഗ്യസമ്മാനങ്ങളുമായി യുഎഇ എക്‌സ്‌ചേഞ്ച്  

67 0

ദുബായ്: ഉപഭോക്താക്കള്‍ക്കു വേണ്ടി റമദാന്‍ മാസം പ്രമാണിച്ച് നിരവധി സൗഭാഗ്യ സമ്മാനങ്ങളുമായി യുഎഇ യിലെ പ്രമുഖ ധനവിനിമയ ബ്രാന്‍ഡായ യുഎഇ എക്‌സ്‌ചേഞ്ചിന്റെ വേനല്‍ക്കാല പ്രമോഷന്‍. ഏപ്രില്‍ 24 മുതല്‍ ജൂണ്‍ 7 വരെയുള്ള കാലയളവില്‍ യുഎഇ എക്‌സ്‌ചേഞ്ചില്‍ നിന്ന് ഇടപാട് നടത്തുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ ദുബായിലൊരു വീട് മെഗാ സമ്മാനമായും വിലകൂടിയ മൂന്ന് ആഡംബര കാറുകളും പതിനായിരം ദിര്‍ഹംസ് പ്രതിദിന സമ്മാനമായും നല്‍കും.

യുഎഇ എക്‌സ്‌ചേഞ്ച് ശാഖകളില്‍ നിന്ന് മണി ട്രാന്‍സ്ഫര്‍, ഫോറിന്‍ കറന്‍സി എക്‌സ്‌ചേഞ്ച്, ബില്‍ പെയ്‌മെന്റ്‌സ്, നാഷണല്‍ ബോണ്ട് പര്‍ച്ചേസ് ഉള്‍പ്പെടെയുള്ള ഇടപാടുകള്‍ നടത്തുന്നവരെയാവും നറുക്കെടുപ്പിനു പരിഗണിക്കുക. ae.uaeexchange.com എന്ന ഡിജിറ്റല്‍ പോര്‍ട്ടലിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ നടത്തുന്ന ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫറും കിയോസ്‌കുകള്‍ വഴി നടത്തുന്ന സെല്‍ഫ് – സര്‍വീസ് ഇടപാടുകളും നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തും.

ഒരു മെഗാ വിജയിക്ക് ദുബായില്‍ ഒരു വീട് ലഭിക്കുമെങ്കില്‍, മൂന്ന് ഭാഗ്യ വിജയികള്‍ക്ക് ഓരോ മെഴ്സിഡസ് ബെന്‍സ് കാറും നല്‍കും. 45 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പ്രമോഷനില്‍ ദിവസേന 10,000 ദിര്‍ഹംസ് വീതം 45 ഭാഗ്യശാലികള്‍ക്ക് ലഭിക്കും.

ഉപഭോക്താക്കള്‍ക്ക് പുതിയ വിനിയോഗാനുഭവം സമ്മാനിക്കുന്നതിലൂന്നി പുതുമയാര്‍ന്ന ഉത്പന്നങ്ങളും സേവനങ്ങളും ഏര്‍പ്പെടുത്തുന്നതില്‍ നിരന്തരം മുഴുകുന്ന യുഎഇ എക്‌സ്‌ചേഞ്ച്, ഇപ്രാവശ്യത്തെ റമദാനും വേനല്‍ക്കാലവും സാര്‍ത്ഥകമാക്കാന്‍ പാകത്തില്‍ ദുബായിലൊരു വീടും ലക്ഷ്വറി കാറുകളും പണവും സമ്മാനങ്ങളായി നല്‍കാന്‍ തീരുമാനിച്ചെന്നും തങ്ങളെ ആശ്രയിക്കുന്ന ഉപഭോക്താക്കളുടെ ജീവിതാവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ ആവുന്നത്ര പരിശ്രമിക്കുന്നതിന്റെ ഭാഗമാണിതെന്നും യുഎഇ എക്‌സ്‌ചേഞ്ച് കണ്‍ട്രി ഹെഡ് അബ്ദുല്‍ കരീം അല്‍ കായേദ് പറഞ്ഞു.

Related Post

ഫോറെക്‌സ് മാര്‍ക്കറ്റ്: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക വിപണി  

Posted by - May 24, 2019, 10:52 pm IST 0
ഫോറെക്‌സ് മാര്‍ക്കറ്റ് (വിദേശനാണ്യ വിനിമയ വിപണി) ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക വിപണിയാണ്. ബാങ്കുകള്‍, വാണിജ്യ കമ്പനികള്‍, സെന്‍ട്രല്‍ ബാങ്കുകള്‍, നിക്ഷേപ മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍, ഹെഡ്ജ് ഫണ്ടുകള്‍,…

കണ്ണൂര്‍ വിമാനത്താവളത്തില്‍ 24 മണിക്കൂര്‍ മണി എക്‌സ്‌ചേഞ്ച് സൗകര്യം  

Posted by - May 23, 2019, 03:46 pm IST 0
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ മണി എക്‌സ്‌ചേഞ്ച് സൗകര്യം ആരംഭിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്   24 മണിക്കൂറും ആശ്രയിക്കാവുന്ന തരത്തിലാണ് കൗണ്ടറിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്.ഇബിക്‌സ് ക്യാഷ്…

Leave a comment