കണ്ണൂര്‍ വിമാനത്താവളത്തില്‍ 24 മണിക്കൂര്‍ മണി എക്‌സ്‌ചേഞ്ച് സൗകര്യം  

71 0

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ മണി എക്‌സ്‌ചേഞ്ച് സൗകര്യം ആരംഭിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്   24 മണിക്കൂറും ആശ്രയിക്കാവുന്ന തരത്തിലാണ് കൗണ്ടറിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്.ഇബിക്‌സ് ക്യാഷ് വേള്‍ഡിന്റെ നേതൃത്വത്തിലാണ് വിദേശ നാണയ വിനിമയ സേവനം പ്രവര്‍ത്തനം തുടങ്ങിയത്.
ഡിപ്പാര്‍ച്ചര്‍, അറൈവല്‍ എന്നീ കെട്ടിടങ്ങളില്‍ ഓരോ കൗണ്ടറുകളാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. യാത്രക്കരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനയക്കനുസരിച്ച് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന യാത്രക്കാര്‍ക്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച് സൗകര്യത്തിന് പുറമെ ട്രവലേഴ്‌സ് ചെക്ക്, മള്‍ട്ടി കറന്‍സ് ചെക്ക്, മള്‍ട്ടി കറന്‍സ് പ്രിപെയ്ഡ് കാര്‍ഡുകള്‍, ട്രാവലര്‍ ഇന്‍ഷുറന്‍സ് സൗകര്യം എന്നിവയും ലഭ്യമാണ്. അറൈവല്‍ ബില്‍ഡിങ്ങില്‍ ബാങ്കുകളുടെ എടിഎം കൗണ്ടറുകളും തുറന്നിട്ടുണ്ട്.

Related Post

ഫോറെക്‌സ് മാര്‍ക്കറ്റ്: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക വിപണി  

Posted by - May 24, 2019, 10:52 pm IST 0
ഫോറെക്‌സ് മാര്‍ക്കറ്റ് (വിദേശനാണ്യ വിനിമയ വിപണി) ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക വിപണിയാണ്. ബാങ്കുകള്‍, വാണിജ്യ കമ്പനികള്‍, സെന്‍ട്രല്‍ ബാങ്കുകള്‍, നിക്ഷേപ മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍, ഹെഡ്ജ് ഫണ്ടുകള്‍,…

ഉപഭോക്താക്കള്‍ക്ക് സൗഭാഗ്യസമ്മാനങ്ങളുമായി യുഎഇ എക്‌സ്‌ചേഞ്ച്  

Posted by - May 23, 2019, 03:49 pm IST 0
ദുബായ്: ഉപഭോക്താക്കള്‍ക്കു വേണ്ടി റമദാന്‍ മാസം പ്രമാണിച്ച് നിരവധി സൗഭാഗ്യ സമ്മാനങ്ങളുമായി യുഎഇ യിലെ പ്രമുഖ ധനവിനിമയ ബ്രാന്‍ഡായ യുഎഇ എക്‌സ്‌ചേഞ്ചിന്റെ വേനല്‍ക്കാല പ്രമോഷന്‍. ഏപ്രില്‍ 24…

Leave a comment