എസ്.എസ്.എല്‍.സി ഫലം നിമിഷങ്ങള്‍ക്കുള്ളില്‍ അറിയാന്‍ മൊബൈല്‍ ആപ്പ് 

71 0

എസ്.എസ്.എല്‍.സി ഫലം നിമിഷങ്ങള്‍ക്കുള്ളില്‍ അറിയാന്‍ മൊബൈല്‍ ആപ്പ് . എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം നടന്ന ഉടനെ www.results.itscholl.gov.in  വെബ്‌സൈറ്റിലൂടെ ഫലമറിയാന്‍ കൈറ്റ് സംവിധാനം ഒരുക്കി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും 'Saphalam 2018' ആപ് ഡൗണ്‍ലോഡ് ചെയ്യാം.  വളരെയെളുപ്പം ഫലം ലഭിക്കാന്‍ പ്രത്യേക ക്ലൗഡധിഷ്ഠിത സംവിധാനം കൈറ്റ് ഒരുക്കിയിട്ടുണ്ട്. ഹയര്‍ സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഫലങ്ങളും പ്രഖ്യാപിക്കുന്ന മുറയ്ക്ക് ആപ്പിലും ലഭ്യമാക്കും. 

വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂ ജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈലില്‍ ആപ്പിലും റിസള്‍ട്ട് അനാലിസിസ് എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെതന്നെ ലഭ്യമാകും. ഇതിനു പുറമെ സഫലം 2018 എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം. പ്രൈമറിതലം മുതലുള്ള കൈറ്റ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കിയിട്ടുള്ള 13787 സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് റിസള്‍ട്ടറിയാനുള്ള സംവിധാനമൊരുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

Related Post

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്  

Posted by - May 8, 2019, 09:41 am IST 0
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ…

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Posted by - May 29, 2018, 04:22 pm IST 0
ന്യൂഡല്‍ഹി : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ന് വൈകിട്ട് നാല് മണിക്കാണ് ഫലം പ്രസിദ്ധീകരിക്കുകയെന്ന് പറഞ്ഞിരുന്നതെങ്കിലും നേരത്തെ പ്രഖ്യാപിക്കുകയായിരുന്നു. 1624682 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിട്ടുണ്ട്.…

നെഹ്റു യുവകേന്ദ്ര സംഗതന്‍ 228 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Posted by - Dec 27, 2018, 11:06 am IST 0
കേന്ദ്ര യുവജന, കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവകേന്ദ്ര സംഗതന്‍ 228 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ 101, അക്കൗണ്ട്സ് ക്ലര്‍ക് കം ടൈപിസ്റ്റ് 75,…

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം ഇന്നു പ്രസിദ്ധീകരിക്കും

Posted by - May 26, 2018, 08:40 am IST 0
ന്യൂഡല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം ഇന്നു പ്രസിദ്ധീകരിക്കും. cbser esults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ രാവിലെ പത്ത് മുതല്‍ ഫലം അറിയാനാകും. 11,86,306 വിദ്യാര്‍ഥികളാണ്…

ഗവർണ്ണർ വൈസ് ചാന്സലര്മാരുടെ യോഗം വിളിച്ചു 

Posted by - Nov 29, 2019, 05:21 pm IST 0
തിരുവനന്തപുരം: എംജി സര്‍വ്വകലാശാല മാര്‍ക്ക്ദാന വിവാദത്തില്‍  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടപെട്ടു . സര്‍വകലാശാല പരീക്ഷകളുടെ വിശ്വാസ്യത നിലനിര്‍ത്തുന്ന കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും  സര്‍വ്വകലാശാലകളുടെ…

Leave a comment