തിരുവനന്തപുരം: എംജി സര്‍വ്വകലാശാല മാര്‍ക്ക്ദാന വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടപെട്ടു . സര്‍വകലാശാല പരീക്ഷകളുടെ വിശ്വാസ്യത നിലനിര്‍ത്തുന്ന കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും സര്‍വ്വകലാശാലകളുടെ വൈസ് ചാന്‍സിലര്‍മാരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. നേരത്തെ മാര്‍ക്ക്ദാന വിവാദത്തില്‍ ഗവര്‍ണര്‍ വൈസ്ചാന്‍സലറോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു . സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് ഗവര്‍ണര്‍ കടന്നത്.
