കേന്ദ്ര യുവജന, കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവകേന്ദ്ര സംഗതന്‍ 228 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ 101, അക്കൗണ്ട്സ് ക്ലര്‍ക് കം ടൈപിസ്റ്റ് 75, മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് 52 എന്നിങ്ങനെയാണ് ഒഴിവ്.എല്ലാ തസ്തികകളിലും നിയമാനുസൃത വയസ്സിളവ് ലഭിക്കും.ഓണ്‍ലൈന്‍ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. കൊച്ചിയിലായിരിക്കും കേരളത്തിലെ പരീക്ഷാകേന്ദ്രം. https://nyks.nic.in വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.രജിസ്ട്രേഷന് , ഫീസ് അടയ്ക്കല്‍, ഫോട്ടോയും ഒപ്പും അപ്‌ലോഡ്ചെയ്യല്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് അപേക്ഷിക്കേണ്ടത്.അവസാന തിയതി ഡിസംബര്‍ 31.വിശദവിവരങ്ങള്‍ https://nyks.nic.in എന്ന വെബ് സൈറ്റില്‍ ലഭിക്കും
Related Post
സ്പെയ്സ് എക്സ് ഏഴ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിച്ചു
ലോസ് ആഞ്ചലസ്: അമേരിക്കന്‍ എയ്റോസ്പെയ്സ് കമ്പനിയായ സ്പെയ്സ് എക്സ് ഏഴ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിച്ചു. കലിഫോര്‍ണിയയിലെ വന്‍ഡെന്‍ബര്‍ഗ് വ്യോമസേന കേന്ദ്രത്തിലെ സ്പെയ്സ് ലോഞ്ച് കോംപ്ലക്സില്‍ നിന്നായിരുന്നു വിക്ഷേപണം. നാസയുടെയും…
എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 3ന്
തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം മെയ് 3ന് നടത്തും. ഫലപ്രഖ്യാപനത്തിനു മുന്നോടിയായുള്ള പ്രൊസസിംഗ് നടപടികള്‍ തിങ്കളാഴ്ച പൂര്‍ത്തിയായി. ടി.എച്ച്.എസ്.എല്‍.സി പരീക്ഷയുടെ അന്തിമ ഫലം ഇതിനോടകം തയ്യാറായിട്ടുണ്ട്. മൂന്നിന് എസ്.എസ്.എല്‍.സിക്കൊപ്പം…
മാറ്റിവച്ച പിഎസ്സി പരീക്ഷകളുടെ തീയതികള്‍ തീരുമാനിച്ചു
തിരുവനന്തപുരം: നിപ്പാ കാരണം മാറ്റിവച്ച പിഎസ്സി പരീക്ഷകളുടെ തീയതികള്‍ തീരുമാനിച്ചു. കഴിഞ്ഞ ഒന്‍പതിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ജൂണിയര്‍ അസിസ്റ്റന്റ്, കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനിയറിംഗ് കന്പനിയിലെ…
ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കും
ന്യൂഡല്‍ഹി: ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാജ്യത്തെ ഐ.ഐ.ടികളില്‍ പ്രവേശനം ഉറപ്പാക്കുന്ന ആദ്യത്തെ എന്‍ട്രന്‍സ് പരീക്ഷയാണ് ജെ.ഇ.ഇ മെയിന്‍. . എന്നാല്‍ ഇത്തവണ മറ്റൊരു…
മാറ്റിവെച്ച പി.എസ്.സി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: മാറ്റിവെച്ച പി.എസ്.സി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. പി.എസ്.സി ജൂണ്‍ 13ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടത്താന്‍ നിശ്ചയിച്ചതും മാറ്റിവെച്ചതുമായ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ്…