തിരുവനന്തപുരം: നിപ്പാ കാരണം മാറ്റിവച്ച പിഎസ്സി പരീക്ഷകളുടെ തീയതികള്‍ തീരുമാനിച്ചു. കഴിഞ്ഞ ഒന്‍പതിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ജൂണിയര്‍ അസിസ്റ്റന്റ്, കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനിയറിംഗ് കന്പനിയിലെ ജൂണിയര്‍ അസിസ്റ്റന്റ് (പട്ടികവര്‍ഗക്കാര്‍ക്കായുള്ള പ്രത്യേക നിയനമം), ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നീ തസ്തികകളിലേക്കുള്ള പരീക്ഷ ഓഗസ്റ്റ് അഞ്ചിനും നടത്തുന്നതിന് പിഎസ്സി യോഗം തീരുമാനിച്ചു. മേയ് 26ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ (പോലീസ് കോണ്‍സ്റ്റബിള്‍), പോലീസ് വകുപ്പില്‍ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ (വനിതാ പോലീസ് കോണ്‍സ്റ്റബിള്‍) തസ്തിയിലേക്കുള്ള ഒഎംആര്‍ പരീക്ഷ ജൂലൈ 22ന് നടത്തും.
രണ്ടു ദിവസങ്ങളിലും ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ ഫിസിക്സ് (ജൂണിയര്‍) പരീക്ഷ ഈ മാസം 27നും ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്/ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസില്‍ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ), അസിസ്റ്റന്റ് ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ) പരീക്ഷ ഈ മാസം 28നും, വ്യാവസായിക പരിശീലന വകുപ്പില്‍ ജൂണിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്ക് റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ്) പരീക്ഷ ഈ മാസം 29നും രാവിലെ 7.30 മുതല്‍ 9.15 വരെ നടത്തും.