യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിവിധ തസ്തികകളിലെ 119 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒാൺലൈനായി അപേക്ഷിക്കണം.
മാനേജർ(മാർക്കറ്റിങ് ആൻഡ് ട്രേഡ്) (നാഷനൽ മെഡിസിനൽ പ്ലാന്റ്സ് ബോർഡ്) (ഒഴിവ്–ഒന്ന്), സ്പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന് അസിസ്റ്റന്റ് പ്രഫസർ (ഫിസിയോളജി) (ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ മന്ത്രാലയം)(ഒഴിവ്–ആറ്), സ്പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന് അസിസ്റ്റന്റ് പ്രഫസർ (പ്ലാസ്റ്റിക് സർജറി) (ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ മന്ത്രാലയം) (ഒഴിവ്–ഏഴ്), അസിസ്റ്റന്റ് പ്രഫസർ(ഫയർ/സിവിൽ എൻജിനീയറിങ്) (നാഷനൽ ഫയർ സർവീസ് കോളജ്) (ഒഴിവ്–ഒന്ന്), അസിസ്റ്റന്റ് ജിയോളജിസ്റ്റ് (ജിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ) (ഒഴിവ്–75), അഡ‍്മിനിസ്ട്രേറ്റീവ് ഒാഫിസർ( ജിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ) (ഒഴിവ്–16), അസിസ്റ്റന്റ് ഡയറക്ടർ ഗ്രേഡ് ഒന്ന് (ടെക്നിക്കൽ) (ടെക്സ്റ്റൈൽ കമ്മിഷണർ ഒാഫിസ്) (ഒഴിവ്–ഒന്ന്), ഡ്രഗ്സ് ഇൻസ്പെക്ടർ (ഡ്രഗ്സ് കൺട്രോൾ ഡിപാർട്ട്മെന്റ്) (ഒഴിവ്–ഏഴ്), ലീഗൽ അഡ്വൈസർ കം സ്റ്റാൻഡിങ് കൗൺസിൽ (ലാൻഡ് ആൻഡ് ബിൽഡിങ് ഡിപാർട്ട്മെന്റ്) (ഒഴിവ്–ഒന്ന്), എച്ച്ഒഡി (ഇൻഫർമേഷൻ ടെക്നോളജി) (ഗവൺമെന്റ് പോളിടെക്നിക്, ദാമൻ )(ഒഴിവ്–ഒന്ന്), പ്രിൻസിപ്പൽ(ഗവൺമെന്റ് പോളിടെക്നിക്, ദാമൻ) (ഒഴിവ്–ഒന്ന്), ട്രെയിനിങ് ആൻഡ് പ്ലേസ്മെന്റ് ഒാഫിസർ (ഗവൺമെന്റ് പോളിടെക്നിക്, ദാമൻ) (ഒഴിവ്–ഒന്ന്), വർക്‌ഷോപ്പ് സൂപ്രണ്ട് (ഗവൺമെന്റ് പോളിടെക്നിക്, ദാമൻ) (ഒഴിവ്–ഒന്ന്), അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ (ഡിപാർട്ട്മെന്റ് ഒാഫ് ഹോം യൂണിയൻ ടെറിട്ടറി അഡ്മിനിസ്ട്രേഷൻ ഒാഫ് ദാമൻ ആൻഡ് ദിയു) (ഒഴിവ്–ഒന്ന്) എന്നീ തസ്തികകളിലാണ് ഒഴിവ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് മൂന്ന്.
പരസ്യനമ്പർ: 07/2018.