വിഷയവുമായി ബന്ധമില്ലാത്ത അദ്ധ്യാപകർ മൂല്യ നിർണയം നടത്തുന്നു
പത്താം തരത്തിലെ സി.ബി.എസ്.ഇ പരീക്ഷയുടെ മൂല്യനിർണയം നടത്തുന്നത് വിഷയവുമായി ബന്ധമില്ലാത്ത അദ്ധ്യാപകരെന്ന് റിപ്പോർട്ട്. സയൻസ് വിഷയങ്ങളായ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നി വിഷയങ്ങളിൽ മൂല്യനിർണയം നടത്തണമെങ്കിൽ ആ വിഷയങ്ങളിൽ ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും ഉള്ള അദ്ധ്യാപകരായിരിക്കണം.
ഈ വര്ഷം മുതലാണ് സി.ബി.എസ്.ഇ പത്താം തരാം പരീക്ഷ ബോർഡ് പരീക്ഷയാക്കിയത്. കഴിഞ്ഞ വർഷം വരെ പരീക്ഷ സ്കൂൾ കേന്ദ്രികൃതമായിരുന്നു
തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം ലഭിച്ച് വന്ന ഉത്തരേന്ത്യാക്കാർ മൂല്യനിർണയത്തിൽ അവിടെയുള്ള മാതൃക കേരളത്തിൽ നടപ്പിലാക്കുകയാണ്. പ്ലസ്ടുവിന് ശേഷം തങ്ങൾക്ക് ബന്ധമില്ലാത്ത വിഷയം മൂല്യനിർണയം നടത്തുന്നതിനുള്ള ബുദ്ധിമുട്ട് ഇവരെ അറിച്ചെങ്കിലും ബോർഡ് അതൊന്നും തന്നെ ചെവിക്കൊണ്ടില്ല മാത്രമല്ല മാർക്ക് നൽകുന്ന കാര്യത്തിൽ പിശുക്കുവേണ്ടെന്നും ബോർഡ് കൂട്ടിച്ചേർത്തു.
