ന്യൂഡല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം ഇന്നു പ്രസിദ്ധീകരിക്കും. cbser esults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ രാവിലെ പത്ത് മുതല്‍ ഫലം അറിയാനാകും. 11,86,306 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇക്കണോമിക്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് പരീക്ഷ വീണ്ടും നടത്തി. ഗൂഗിളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിനാല്‍ ഇത്തവണ "സിബിഎസ്‌ഇ റിസള്‍ട്ട്സ്', "സിബിഎസ്‌ഇ ക്ലാസ് 10 റിസള്‍ട്ട്സ്', "സിബിഎസ്‌ഇ ക്ലാസ് 12 റിസള്‍ട്ട്സ്' എന്നീ ഷോര്‍ട്ട് കീകളിലൂടെയും ഫലം വേഗമറിയാന്‍ സാധിക്കും.
