ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള ഭാവനാ എന്‍ ശിവദാസാണ് ടോപ്പര്‍. 500 ല്‍ 499 മാര്‍ക്കാണ് ഭാവന നേടിയത്. ഭാവനയെ കൂടാതെ മറ്റ് 12 പേര്‍ കൂടി 499 മാര്‍ക്ക് നേടിയിട്ടുണ്ട്. 25 കുട്ടികള്‍ 498 മാര്‍ക്ക് നേടി. പെണ്‍കുട്ടികളെക്കാള്‍ ആണ്‍കുട്ടികളാണ് മികച്ച പ്രകടനം കാഴ്ച വച്ചത്.91.1% ആണ് മൊത്തം വിജയം. തിരുവനന്തപുരം മേഖലയാണ് മുന്നില്‍ (99.8%), ചെന്നൈ (99%), അജ്മീര്‍ (95.89%) എന്നിവയാണ് മുന്നിലെത്തിയ മറ്റു മൂന്നു റീജിയണുകള്‍.
രാജ്യത്തെ 600 സെന്ററുകളിലായി 18,27,472 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. റെക്കോര്‍ഡ് വേഗത്തിലാണ് ഇത്തവണ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. മാര്‍ച്ച് 29 നായിരുന്നു പത്താം ക്ലാസ് പരീക്ഷകള്‍ പൂര്‍ത്തിയായത്. പരീക്ഷാ ഫലങ്ങള്‍ csberesults.nic.in , cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്
കഴിഞ്ഞ വര്‍ഷം പരീക്ഷാഫലം വൈകിയത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതേതുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി പരീക്ഷാഫലം നേരത്തെ പ്രഖ്യാപിക്കാന്‍ ഇടപെടല്‍ നടത്തിയിരുന്നു.