ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

146 0

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11ന് സെക്രട്ടറിയേറ്റ് പിആര്‍ ചേമ്പറില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഫലം പ്രഖ്യാപിക്കും. പരീക്ഷാഫലം പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പില്‍ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ PRD LIVE ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഫലമറിയാന്‍ വിപുലമായ ക്രമീകരണങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുള്ളത്.

4,42,434 വിദ്യാര്‍ഥികളാണ് പ്ലസ്ടു പരീക്ഷ എഴുതിയത്. 29,444 പേര്‍ വിഎച്ച്‌എസ്‌ഇ പരീക്ഷയും എഴുതിയിട്ടുണ്ട്.  താഴെ പറയുന്ന ലിങ്കുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം ലഭ്യമാകും. www.Keralaresults.nic.in, www.dhsekerala.gov.in, www.results.itschool.gov.in, www.cdit.org, www.examresults.kerala.gov.in, www.prd.kerala.in, www.results.nic.in and www.educatinkerala.gov.in

Related Post

മാറ്റിവെച്ച പി.എസ്.സി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു

Posted by - Jun 26, 2018, 08:27 am IST 0
തിരുവനന്തപുരം: മാറ്റിവെച്ച പി.എസ്.സി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. പി.എസ്.സി ജൂണ്‍ 13ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടത്താന്‍ നിശ്ചയിച്ചതും മാറ്റിവെച്ചതുമായ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ്…

പൊതുവിദ്യാലയങ്ങള്‍ തുറക്കുന്നത് തിങ്കളാഴ്ചയോ ബുധനാഴ്ചയോ എന്ന കീഴ്‌വഴക്കത്തിന് ഇക്കുറി മാറ്റം

Posted by - May 14, 2018, 07:46 am IST 0
തൃശ്ശൂര്‍: മധ്യവേനലവധിക്കുശേഷം പൊതുവിദ്യാലയങ്ങള്‍ തുറക്കുന്നത് ബുധനാഴ്ചയോ തിങ്കളാഴ്ചയോ എന്ന കീഴ്‌വഴക്കത്തിന് ഇക്കുറി മാറ്റം. ജൂണ്‍ ഒന്ന് വെള്ളിയാഴ്ചതന്നെ സ്കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മേയ് 31 തിങ്കളാഴ്ചയാണെങ്കില്‍…

എഞ്ചിനിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് പുസ്തകം നോക്കി പരീക്ഷയെഴുതാം

Posted by - Apr 29, 2018, 04:26 pm IST 0
ന്യൂഡല്‍ഹി: എഞ്ചിനിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ഓപ്പണ്‍ ബുക്ക് എക്‌സാം നടപ്പാക്കാമെന്ന് പുതിയ കമ്മിറ്റിയുടെ നിര്‍ദേശം. സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിഷ്‌കാരത്തിനായി നിര്‍ദേശങ്ങള്‍ വെക്കാന്‍ ജനുവരിയിലാണ് നാലംഗ സമിതി…

ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളും മാറ്റി

Posted by - Mar 19, 2020, 11:48 am IST 0
ന്യൂഡല്‍ഹി: കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്ചാത്തലത്തില്‍ ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു. ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലേക്കുള്ള അവശേഷിക്കുന്ന പരീക്ഷകള്‍ ഈ മാസം…

ചൂട് കൂടിയിട്ടും പരീക്ഷ മാറ്റാതെ കാലിക്കറ്റ് യൂണിവേഴ്സിറ്റി 

Posted by - Mar 29, 2019, 05:21 pm IST 0
തേഞ്ഞിപ്പലം: കനത്ത ചൂടും വരൾച്ചയും കാരണം ഹോസ്റ്റലുകൾ അടച്ചിട്ടിട്ടും കാലിക്കറ്റ് യൂണിവേഴ്സിറ്റി ലോ പരീക്ഷകൾ മാറ്റാൻ തയ്യാറാവുന്നില്ലെന്ന് പരാതി. വെക്കേഷൻ സമയത്ത് നടത്താൻ തീരുമാനിച്ച പരീക്ഷകൾ മാറ്റണമെന്ന്…

Leave a comment