ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുളള അപേക്ഷ ബുധനാഴ്ച മുതല്‍

95 0

ഹരിപ്പാട്: ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുളള അപേക്ഷ ബുധനാഴ്ച മുതല്‍ സ്വീകരിച്ചു തുടങ്ങും. ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ വെബ് സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 18 വരെ സ്വീകരിക്കും. കഴിഞ്ഞവര്‍ഷത്തെ പ്രവേശനത്തിനുണ്ടായിരുന്ന പ്രോസ്‌പെക്ടസ് തന്നെയാണ് ഇത്തവണയും ബാധകമാക്കുക. അപേക്ഷ സ്വീകരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും സംസ്ഥാന ഐ.ടി. മിഷന്റെ സഹകരണത്തോടെ വിപുലമായ ക്രമീകരണങ്ങളാണ് ഹയര്‍സെക്കന്‍ഡറി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വലിയ ശേഷിയുള്ള നാല് ക്ലൗഡ് സെര്‍വറുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 

ഒരേസമയം, ആയിരക്കണക്കിന് അപേക്ഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. അണ്‍ എയ്ഡഡ് സ്‌കൂളുകളിലെയും എയ്ഡഡ് സ്‌കൂളുകളിലെ കമ്യൂണിറ്റി സീറ്റുകളിലും ഏകജാലകം ബാധകമാക്കുന്നതായിരുന്നു പ്രധാന ഭേദഗതി. പത്താംക്ലാസ് പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് പ്ലസ് വണ്‍ പ്രവേശത്തിന് മുന്‍ഗണന കിട്ടുന്നത് ഒഴിവാക്കാനുളള നിര്‍ദേശവുമുണ്ടായിരുന്നു. 

ഹൈക്കോടതി, ബാലാവകാശ കമ്മിഷന്‍, ന്യൂനപക്ഷ കമ്മിഷന്‍ എന്നിവയുടെ വിധികളുടെ അടിസ്ഥാനത്തില്‍ പ്രവേശന നടപടികളില്‍ ഭേദഗതി വരുത്താന്‍ ഹയര്‍സെക്കന്‍ഡറി വകുപ്പ് സര്‍ക്കാരിന്റെ അനുമതി തേടിയെങ്കിലും തീരുമാനമുണ്ടായില്ല. മുഖ്യ അലോട്ട്‌മെന്റുകള്‍ രണ്ടെണ്ണം മാത്രമായിരിക്കും. ഇത് പൂര്‍ത്തിയാക്കി ജൂണ്‍ 13ന് ക്ലാസ് തുടങ്ങാനാണ് തീരുമാനം. കേന്ദ്ര സിലബസുകളില്‍ പത്താംക്ലാസ് പരീക്ഷാഫലം എന്നു വരുമെന്ന് വ്യക്തമല്ല. അതിനാല്‍ പ്ലസ് വണ്‍ അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കോടതികളിലെത്താന്‍ സാധ്യതയുണ്ട്. ഇങ്ങനെ വന്നാല്‍, അവസാനതീയതി നീട്ടേണ്ടിവരും.

അപേക്ഷ സ്വീകരണം മേയ് ഒമ്പത് മുതല്‍ അവസാന തീയതി മേയ് 18 
ട്രയല്‍ അലോട്ട്‌മെന്റ് മേയ് 25 
ഒന്നാം അലോട്ട്‌മെന്റ് ജൂണ്‍ ഒന്ന് 
രണ്ടാം അലോട്ട്‌മെന്റ് ജൂണ്‍ 11 
പ്ലസ് വണ്‍ ക്ലാസ് ആരംഭം ജൂണ്‍ 13 
സപ്ലിമെന്ററി അലോട്ട്‌മെന്റ് ജൂണ്‍ 21 മുതല്‍ 
പ്രവേശനം അവസാനിപ്പിക്കുന്നത് ജൂലായ് 19

Related Post

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 91.1 ശതമാനം വിജയം; മലയാളി പെണ്‍കുട്ടി ടോപ്പര്‍  

Posted by - May 6, 2019, 07:04 pm IST 0
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള ഭാവനാ എന്‍ ശിവദാസാണ് ടോപ്പര്‍. 500 ല്‍ 499 മാര്‍ക്കാണ് ഭാവന നേടിയത്.  ഭാവനയെ കൂടാതെ…

ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കും

Posted by - Apr 30, 2018, 10:24 am IST 0
ന്യൂഡല്‍ഹി: ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാജ്യത്തെ ഐ.ഐ.ടികളില്‍ പ്രവേശനം ഉറപ്പാക്കുന്ന ആദ്യത്തെ എന്‍ട്രന്‍സ് പരീക്ഷയാണ് ജെ.ഇ.ഇ മെയിന്‍. . എന്നാല്‍ ഇത്തവണ മറ്റൊരു…

എസ്.എസ്.എല്‍.സി ഫലമറിയാന്‍ സഫലം 2018 മൊബൈല്‍ ആപ്

Posted by - Apr 30, 2018, 08:00 am IST 0
എസ്.എസ്.എല്‍.സി ഫലമറിയാന്‍ സഫലം 2018 മൊബൈല്‍ ആപ്   എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം നടന്ന ഉടനെ www.results.itscholl.gov.in  വെബ്‌സൈറ്റിലൂടെ ഫലമറിയാന്‍ കൈറ്റ് സംവിധാനം ഒരുക്കി. ഇതിനു പുറമെ സഫലം…

ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളും മാറ്റി

Posted by - Mar 19, 2020, 11:48 am IST 0
ന്യൂഡല്‍ഹി: കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്ചാത്തലത്തില്‍ ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു. ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലേക്കുള്ള അവശേഷിക്കുന്ന പരീക്ഷകള്‍ ഈ മാസം…

എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 3ന്

Posted by - May 1, 2018, 11:39 am IST 0
തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം മെയ് 3ന് നടത്തും. ഫലപ്രഖ്യാപനത്തിനു മുന്നോടിയായുള്ള പ്രൊസസിംഗ് നടപടികള്‍ തിങ്കളാഴ്ച പൂര്‍ത്തിയായി. ടി.എച്ച്‌.എസ്.എല്‍.സി പരീക്ഷയുടെ അന്തിമ ഫലം ഇതിനോടകം തയ്യാറായിട്ടുണ്ട്. മൂന്നിന് എസ്.എസ്.എല്‍.സിക്കൊപ്പം…

Leave a comment