കഴിഞ്ഞ ദിവസം ചേർന്ന ഹയർ സെക്കൻഡറി പരീക്ഷാ ബോർഡുകളുടെ യോഗത്തിൽ രണ്ടാം വർഷ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പത്തിന് പ്രഖ്യാപിക്കാൻ തീരുമാനമായി.
ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യ നിർണയവും പുർത്തിയായി. മെയ് അവസാന വാരത്തോടെ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലവും പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിക്കുന്നത്.
