മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന അങ്കിൾ ഏപ്രിൽ 27 നു തീയേറ്ററുകളിലേക് എത്തും. ഷട്ടറിനു ശേഷം ജോയ് മാത്യു തിരക്കഥ എഴുതുന്ന ചിത്രം കൂടി ആണ് അങ്കിൾ.ഷട്ടറിനെക്കാൾ മികച്ച ഒരു സിനിമ ആയിരിക്കും അങ്കിൾ എന്ന ജോയ് മാത്യു തന്നെ പറഞ്ഞിരുന്നു. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ഗിരീഷ് ദാമോദർ ആണ്. ശ്രേയ ഘോഷാൽ പാടിയ ഈറൻ മാറും എന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. കാർത്തിക ആണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്.ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് റോളിലാണ് എത്തുന്നത്.
