അജയ് ദേവ്ഗണ്‍ മരിച്ചതായി പ്രചരിച്ച വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ് 

117 0

ബോളിവുഡ് നടന്‍  അജയ് ദേവ്ഗണ്‍ മരിച്ചതായി വ്യാജ വാര്‍ത്ത. താരം സഞ്ചരിച്ച വിമാനം മഹാഹാബലേശ്വറില്‍ തകര്‍ന്നു വീണ് അജയ് മരിച്ചുവെന്ന വാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അജയ് ദേവ്ഗണ്‍ സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെട്ടാല്‍ തങ്ങള്‍ ഉറപ്പായും അറിയുമായിരുന്നുവെന്നും അത്തരമൊരു അപകടം ഉണ്ടായിട്ടില്ലെന്നും മഹാബലോശ്വര്‍ പൊലീസ് വ്യക്തമാക്കി. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന്‍റെ ഉറവിടം അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗുമായി തിരക്കിലാണ് അജയ് ദേവ്ഗണ്‍. അതിനിടയിലാണ് താരത്തിന്റെ മരണ വാര്‍ത്ത പ്രചരിക്കുന്നത്. വാര്‍ത്ത പരന്നതോടെ അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പൊലീസ് വിശദീകരിച്ചു. 

Related Post

കുഞ്ചാക്കോ ബോബന് ആൺകുഞ്ഞ് പിറന്നു

Posted by - Apr 19, 2019, 10:47 am IST 0
മലയാളികളുടെ പ്രിയനടൻ കുഞ്ചാക്കോ ബോബൻ അച്ഛനായി. തനിക്ക് ആൺകുഞ്ഞ് പിറന്ന വിവരം സോഷ്യൽ മീഡിയയിലൂടെ ചാക്കോച്ചൻ തന്നെയാണ് സുഹൃത്തുക്കളെയും ആരാധകരെയും അറിയിച്ചത്.  വിവരമറിഞ്ഞ് സിനിമാതാരങ്ങളുൾപ്പടെ നിരവധി പേരാണ്…

പിഎം മോദി തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന്റെ പിറ്റേന്ന് തീയറ്ററുകളില്‍  

Posted by - May 3, 2019, 07:18 pm IST 0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള സിനിമ പിഎം മോദി ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിറ്റേന്ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. നേരത്തെ ഏപ്രില്‍ 11ന് ചിത്രം…

ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ ബാലതാരം വിവാഹിതനായി 

Posted by - Apr 30, 2018, 04:32 pm IST 0
മോഹന്‍ലാല്‍ നായകനായി എത്തിയ ഒളിമ്പ്യന്‍ അന്തോണി ആദത്തിൽ ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അരുണ്‍ വിവാഹിതനായി. ഇന്ന് തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം. അശ്വതിയാണ് വധു. ഡോക്ടറായി…

മോഹൻലാൽ ഇനി അവതാരകൻ

Posted by - Apr 19, 2018, 07:09 am IST 0
മോഹൻലാൽ ഇനി അവതാരകൻ  കുറച്ചു ദിവസങ്ങൾ ആയി നാം കേട്ട് കൊണ്ടിരിക്കുന്ന ഒന്നാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയെ കുറിച്ചുള്ള വാർത്തകൾ.ആരാകും ഈ ഷോയുടെ അവതാരകൻ…

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ പ്രദര്‍ശനങ്ങള്‍ തുടങ്ങി

Posted by - Dec 7, 2018, 12:06 pm IST 0
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ പ്രദര്‍ശനങ്ങള്‍ തുടങ്ങി. ഇന്ന് ആകെ 34 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. വൈകിട്ട് ആറിന് നിശാഗന്ധിയില്‍ ചലച്ചിത്രോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. കൈരളി തീയേറ്ററിലും ടാഗോറിലും…

Leave a comment