ആസിഡ് ആക്രമണം അതിജീവിച്ച പെൺകുട്ടിയായി ദീപിക, 'ഛപാകി'ന്റെ ആദ്യ ചിത്രം പുറത്ത്

159 0

മുംബൈ: ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്‍റെ ജീവിതം പറയുന്ന ചിത്രം  'ഛപാകി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ച്  ദീപിക പദുക്കോണ്‍. താരത്തിന്‍റെ ലക്ഷ്മിയായുളള മാറ്റം വിമര്‍ശകരെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. ചിത്രീകരണം ആരംഭിച്ച സിനിമ സംവിധാനം ചെയ്യുന്നത് മേഘ്ന ഗുല്‍സാറാണ്. 

ഇൻസ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍  ഇതിനോടകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു.

"എനിക്കൊപ്പം എന്നെന്നും ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രം …മാലതി" എന്ന അടിക്കുറിപ്പോടെയാണ്  ചിത്രം പങ്കു വെച്ചിരിക്കുന്നത്. 2020 ജനുവരിയില്‍ ചിത്രം പ്രേക്ഷകര്‍‌ക്ക് മുന്‍പിലെത്തുമെന്നും ദീപിക വെളിപ്പെടുത്തി.  

താരത്തിന് ആശംസകളും പ്രശംസകളുമായി നിരവധി ആരാധകരാണ് പോസ്റ്റിനു താഴെയെത്തിയിരിക്കുന്നത്. വിക്രം മാസ്സിയാണ് ദീപികയുടെ നായകനാവുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസുമായി ചേര്‍ന്ന് ലീന യാദവ് ആണ് ഛപാക്ക് നിര്‍മ്മിക്കുന്നത്.

Related Post

ഹിജാബ് ധരിച്ച നടിമാര്‍ക്കെതിരെ യുവാക്കളുടെ ആക്രമണം

Posted by - Jun 5, 2018, 06:31 pm IST 0
ബുഡാപെസ്റ്റ് : പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ഇസ്ലാം ഭീതിയെ എങ്ങിനെനേരിടാമെന്ന് ടിവി ഷോ ഷൂട്ട് ചെയ്യുന്നതിനിടെ രണ്ട് ഈജിപ്ഷ്യന്‍ നടിമാരെ ഒരു ഹംഗറി യുവാവ് ആക്രമിച്ചു. നടിമാരായ ഹിബ,…

 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Posted by - Mar 8, 2018, 01:08 pm IST 0
 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി എ.കെ. ബാലനാണ് അവാര്‍ഡ് അവാർഡുകൾ പ്രഖ്യാപിച്ചത്.അവാർഡുകൾ ഇങ്ങനെ  മികച്ച നടൻ: ഇന്ദ്രൻസ് (ആളൊരുക്കം) മികച്ച നടി: പാർവതി (ടേക്ക് ഓഫ്),…

സോനംകപൂറിന്  വിവാഹം

Posted by - Apr 30, 2018, 10:58 am IST 0
അനിൽ കപൂറിന്റെ മകൾ സോനം കപൂർ ഉടൻതന്നെ വിവാഹിതയാകും. ആനന്ദ് അഹുജയുമായുള്ള നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ അടുത്തമാസം വിവാഹം നടക്കും എന്നാണ് ബോളിവുഡിൽ പ്രചരിക്കുന്ന വാർത്ത. വിവാഹ ദിവസം…

നാല്‍പ്പത്തി നാലാം വയസ്സിലും ഭംഗിക്ക് മാറ്റ് കുറയ്ക്കാതെ മുന്‍ ലോക സുന്ദരി

Posted by - May 14, 2018, 08:16 am IST 0
ലോകമ്പാടും ആരാധകരുള്ള മുന്‍ ലോക സുന്ദരി ഫ്രാന്‍സിലെ കാന്‍ ചലച്ചിത്രമേളയിലും രാജകുമാരിയായി തിളങ്ങി. റെഡ് കാര്‍പറ്റ് ചടങ്ങില്‍ അഴകിന്റെ റാണിയുടെ ചിത്രം പകര്‍ത്താനെത്തിയത് അനേകം പേരാണ്. ഫിലിപ്പീന്‍സ്…

നടൻ സണ്ണി വെയ്ന്‍ വിവാഹിതനായി

Posted by - Apr 10, 2019, 02:21 pm IST 0
തൃശൂര്‍: സിനിമാതാരം സണ്ണി വെയ്ന്‍ വിവാഹിതനായി.  ചൊവ്വാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. ബാല്യകാല സുഹൃത്തായ  കോഴിക്കോട് സ്വദേശിനി രഞ്ജിനി ആണ് വധു. വിവാഹ ചിത്രം ഫേസ്ബുക്കില്‍…

Leave a comment