കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപുമായി ബന്ധപ്പെട്ട് സംഭവിച്ചതെന്തെന്ന് ഇപ്പോഴും അറിയില്ലെന്ന് താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. ദിലീപിന്റെ പ്രശ്നം വന്നപ്പോള്‍ എന്ത് ചെയ്യണം എന്ന തത്രപ്പാടിലായിരുന്നു എല്ലാവരും. ആകെ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ദിലീപിന്റെ കാര്യത്തിലെ സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും അറിയില്ലെന്നും ലാല്‍ പറഞ്ഞു. ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചത് അവയ്‌ഡബിള്‍ അംഗങ്ങളുടെ യോഗം ചേര്‍ന്നാണ്. അത് സമ്പൂര്‍ണ യോഗമായിരുന്നില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
