ഏറ്റവും പ്രിയപ്പെട്ട ഒരോർമ്മ ആരാധകരുമായി പങ്കുവയ്ക്കുകയും സർപ്രൈസ് സമ്മാനമായി അത് കിട്ടുകയും ചെയ്ത സന്തോഷത്തിലാണ് അമിതാഭ് ബച്ചൻ. 

87 0

സന്തോഷത്തിലാണ് അമിതാഭ് ബച്ചൻ. സന്തോഷം കൊണ്ട് വാക്കുകൾ കിട്ടുന്നില്ലെന്നാണ് സർപ്രൈസ് സമ്മാനം കണ്ട്  ബിഗ് ബി കുറിക്കുന്നത്. മഞ്ഞ നിറത്തിലുള്ള വിന്റേജ് കാറിനൊപ്പം നിൽക്കുന്ന ചിത്രവും അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവച്ചു.

വെറുമൊരു  വിന്റേജ് കാറല്ല അതെന്ന് പിന്നീടാണ് ആരാധകർക്ക് മനസിലായത്. അലഹബാദിൽ വച്ച് ബച്ചൻ കുടുംബം ഉപയോഗിച്ചിരുന്ന ഫോർഡ് കാറിനെ കുറിച്ച് ബിഗ്ബി തന്റെയൊരു ബ്ലോഗിൽ എഴുതിയിരുന്നു.  ഇത് വായിച്ച അനന്ത് ഗോയങ്ക അതേ മോഡലിലെ ഫോർഡ് കണ്ടെത്തി , പെയിന്റ് ചെയ്ത് ഉപയോഗിക്കാൻ പാകത്തിലാക്കി അതേ നമ്പറും സംഘടിപ്പിച്ച് സമ്മാനിച്ചതോടെയാണ് ബച്ചൻ അമ്പരന്ന് പോയത്. 

ഇതുപോലൊരു സർപ്രൈസ് തനിക്കാരും തന്നിട്ടില്ലെന്നും വിന്റേജ് ഫോർഡ് സ്വീകരിച്ച് താരം കുറിച്ചു. ബ്രഹ്മാസ്ത്രയാണ് ബിഗ്ബിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

Related Post

ഒടിയന്റെ പുതിയ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു

Posted by - Oct 23, 2018, 08:06 pm IST 0
പ്രൊമോഷന്റെ ഭാഗമായി പുറത്തുവിടുന്ന ഒടിയന്റെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. നേരത്തെ പുറത്തുവിട്ട പോസ്റ്ററുകള്‍ക്കു ടീസറിനും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡിസംബര്‍ 14നാണ് ചിത്രം റിലീസ്…

അനേകം കഥാപാത്രങ്ങളെ അനശ്വരമാക്കി മലയാള സിനിമയിലെ ശ്രദ്ധേയ നടന്‍ വിടവാങ്ങി

Posted by - May 14, 2018, 08:01 am IST 0
അനേകം കഥാപാത്രങ്ങളെ അനശ്വരമാക്കി മലയാള സിനിമയില്‍ ശ്രദ്ധേയനായ നടന്‍ കലാശാല ബാബു (68) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. രാത്രി 12.35ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു…

'ഒടിയന്‍' തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ തീ പിടുത്തം

Posted by - Dec 16, 2018, 02:14 pm IST 0
തലയോലപ്പറമ്പ്; മോഹന്‍ലാല്‍ ചിത്രം 'ഒടിയന്‍' തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ തീ പിടുത്തം. തലയോലപ്പറമ്പ് നൈസ് കാര്‍ണിവല്‍ തിയേറ്ററിലാണ് സിനിമ പ്രദര്‍ശനത്തിനിടെ തീപിടിത്തം ഉണ്ടായത്. തീ പടര്‍ന്ന ഉടനെ തന്നെ കാണികളെയെല്ലാം…

പ്രശസ്ത് ഡിറ്റക്ടീവ് നോവലിസ്റ്റ് അന്തരിച്ചു

Posted by - May 2, 2018, 11:10 am IST 0
കോട്ടയം: പ്രമുഖ ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് (80) അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കോട്ടയത്തെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്.…

Leave a comment