കലാഭവന്‍ അബിയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്

102 0

കൊച്ചി: മിമിക്രി താരവും നടനുമായ കലാഭവന്‍ അബിയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ 30 തിനാണ് രോഗം പിടിപെട്ട് 54 -ാം വയസ്സില്‍ അബി നമ്മെ വിട്ടുപിരിഞ്ഞത്.

അമ്ബതിലേറെ സിനിമകളില്‍ വേഷമിട്ടിരുന്നെങ്കിലും മിമിക്രിയിലൂടെയാണ് അദ്ദേഹം അറിയപ്പെട്ടത്. അദ്ദേഹത്തിന്റെ മിമിക്രി കാസെറ്റുകള്‍ ഹിറ്റുകളായിരുന്നു. തന്റേതായ ശൈലിയിലൂടെ അബി മിമിക്രി രംഗത്ത് അഗ്രഗണ്യനായി മാറി.

ആമിന താത്തയായും അമിതാഭ് ബച്ചനായും അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു. മിമിക്രി രംഗത്തുനിന്ന് വന്നവരെല്ലാം സിനിമയില്‍ പ്രശസ്തി നേടിയപ്പോഴും അബിക്ക് സിനിമയില്‍ ശോഭിക്കാനായില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം വീണ്ടും ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിടെ തിരിച്ചുവരവ് നടത്തിയിരുന്നു. തനിക്ക് സിനിമയില്‍ ശോഭിക്കാന്‍ പറ്റാത്ത വിഷമം മകനിലൂടെ തീര്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. എന്നാല്‍ മകന്‍ ഷെയിന്‍ സിനിമാ ജീവിതം തുടങ്ങിയപ്പോഴേക്കും അബിക്ക് ഈ ലോകം തന്നെ വിട്ടുപോകേണ്ടി വന്നു. ഓര്‍മ്മയായിട്ട് ഒരു വര്‍ഷമായെങ്കിലും ജനമനസ്സുകളില്‍ അബി എന്ന കലാകാരന്‍ എന്നുംജീവിക്കും.

Related Post

പെണ്‍കുട്ടികളുടെ രക്ഷകൻ ;യമണ്ടന്‍ പ്രേമകഥയിലെ സൗബിനെ കുറിച്ച് ദുല്‍ഖര്‍

Posted by - Apr 8, 2019, 04:20 pm IST 0
‘പെണ്‍കുട്ടികള്‍ എവിടെയുണ്ടോ, അവിടെ വിക്കിയുണ്ട്,’ എന്നാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’ എന്ന ചിത്രത്തിലെ സൗബിന്‍ സാഹിറിന്റെ കഥാപാത്രത്തെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്.  ചിത്രത്തിലെ സൗബിന്റെ ക്യാരക്ടര്‍…

കേരളത്തിലെ ദൈവങ്ങള്‍ ഇന്ന് മത്സ്യത്തൊഴിലാളികളാണ് : മേജര്‍ രവി

Posted by - Sep 9, 2018, 08:52 am IST 0
കോഴിക്കോട്: താന്‍ വര്‍ഗീയ വാദിയല്ല, പച്ചയായ മനുഷ്യനാണ്. അതുകൊണ്ട് തന്നെ മതത്തിന്റെ പേരില്‍ അല്ല മനുഷ്യനായാണ് താന്‍ എല്ലാവരെയും കാണുന്നതെന്ന് മേജര്‍ രവി വ്യക്തമാക്കി. അതേസമയം, ദൈവങ്ങള്‍…

നടന്‍ അം​ബ​രീ​ഷ് അ​ന്ത​രി​ച്ചു

Posted by - Nov 25, 2018, 07:37 am IST 0
ബം​ഗ​ളൂ​രു: ന​ട​നും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ അം​ബ​രീ​ഷ് അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​തമായിരുന്നു മരണ കാരണം. ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ക​ര്‍​ണാ​ട​ക​യി​ലെ മാ​ണ്ഡ്യ​യി​ല്‍​നി​ന്ന് മൂ​ന്ന് ത​വ​ണ ലോ​ക്സ​ഭാം​ഗ​മാ​യി​രു​ന്നു. ന​ടി സു​മ​ല​ത​യാ​ണ് ഭാ​ര്യ.

വിദേശ യാത്രയ്ക്ക് അനുമതി തേടി നടന്‍ ദിലീപ്

Posted by - Nov 6, 2018, 09:19 pm IST 0
കൊച്ചി: സിനിമ ചിത്രീകരണത്തിനായി ഡിസംബര്‍ പതിനഞ്ച് മുതല്‍ ജനുവരി മുപ്പത് വരെ വിദേശ യാത്രയ്ക്ക് അനുമതി തേടി നടന്‍ ദിലീപ് വീണ്ടും കോടതിയെ സമീപിച്ചു. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക്…

Leave a comment