മലയാളികളുടെ പ്രിയനടൻ കുഞ്ചാക്കോ ബോബൻ അച്ഛനായി. തനിക്ക് ആൺകുഞ്ഞ് പിറന്ന വിവരം സോഷ്യൽ മീഡിയയിലൂടെ ചാക്കോച്ചൻ തന്നെയാണ് സുഹൃത്തുക്കളെയും ആരാധകരെയും അറിയിച്ചത്. വിവരമറിഞ്ഞ് സിനിമാതാരങ്ങളുൾപ്പടെ നിരവധി പേരാണ് ചാക്കോച്ചനും പ്രിയക്കും ആശംസകൾ നേർന്നത്. 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവർക്കും കുഞ്ഞ് ജനിക്കുന്നുവെന്നത് സന്തോഷം ഇരട്ടിയാക്കുന്നു.
ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ 2005ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരായത്. 1997ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ താരം അമ്പതിൽപരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ നിന്ന് ഇടയ്ക്ക് ഒരു ഇടവേള എടുത്തെങ്കിലും ശക്തമായ സാന്നിധ്യമായി ചാക്കോച്ചൻ തിരിച്ചെത്തുകയായിരുന്നു.