കേക്ക് മുറിച്ച് നൽകി പൃഥ്വിരാജിനെ അനുഗ്രഹിച്ച് ലാലേട്ടൻ

82 0

'ലോകത്തിലെ ഏറ്റവും വലിയ ഡയറക്‌ടറായി മാറട്ടെ'- കേക്ക് മുറിച്ച് നൽകി തന്റെ സംവിധായകനോട് മലയാള സിനിമയുടെ വിസ്‌മയം പറഞ്ഞ വാക്കുകളാണിത്. ആ സംവിധായകൻ പൃഥ്വിരാജും താരം മോഹൻലാലുമാകുമ്പോൾ ആഹ്ളാദം ഇരട്ടിയാകുകയാണ് ആരാധകർക്ക്.

ഏറെ പ്രതീക്ഷയോടെ ഇന്നലെയാണ് ലൂസിഫർ തിയേറ്ററുകളിലെത്തിയത്. ആ സന്തോഷം പങ്കുവയ്‌ക്കുകയായിരുന്നു  താരങ്ങൾ കുടുംബത്തോടൊപ്പം. വീ ആർ ബ്ളെസ്‌ഡ് എന്നു പറഞ്ഞുകൊണ്ടാണ് മോഹൻലാൽ പൃഥ്വിരാജിനൊപ്പം കേക്ക് മുറിച്ചത്. 

തുടർന്ന് ഒരു കഷ്‌ണം രാജുവിന്റെ വായിൽവച്ചു കൊടുത്ത ശേഷം ലോകത്തിലെ ഏറ്റവും വലിയ ഡയറക്‌ടറായി മാറട്ടെയെന്ന് അനുഗ്രഹിക്കുകയും ചെയ്‌തു. ലാലിന്റെ കാൽതൊട്ട് വണങ്ങിയാണ് രാജു ആ വാക്കുകളെ സ്വീകരിച്ചത്. ടൊവിനോ തോമസ്, സുചിത്രാ മോഹൻലാൽ, സുപ്രിയ മേനോൻ തുടങ്ങിയവരും ആഘോഷത്തിൽ പങ്കുകൊണ്ടു.

സ്‌റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്‌ട്രീയ നേതാവായി മോഹൻലാൽ അരങ്ങു വാഴുന്ന ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടിയാണ് മുന്നേറുന്നത്. ടൊവിനോ തോമസ്, മഞ്ജു വാര്യർ, വിവേക് ഒബ്‌റോയി, ഇന്ദ്രജിത്ത് സുകുമാരൻ, സായി കുമാർ, കലാഭവൻ ഷാജോൺ, ബൈജു, നന്ദു, ഫാസിൽ തുടങ്ങിയ വൻതാരനിരയ്‌‌ക്കൊപ്പം പൃഥ്വിരാജും ലൂസിഫറിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

'ലാലേട്ടനെ ഞാൻ എങ്ങനെയാണോ കാണാൻ ആഗ്രഹിച്ചത് ആതാണ് ലൂസിഫർ' എന്ന വാക്ക് പൃഥ്വിരാജ് പാലിച്ചതിന്റെ ആഹ്ളാദത്തിലാണ് ആരാധകരും.

video link : https://www.facebook.com/PrithvirajMoviepromotions/videos/2254885854724178/

Related Post

ഏറ്റവും പ്രിയപ്പെട്ട ഒരോർമ്മ ആരാധകരുമായി പങ്കുവയ്ക്കുകയും സർപ്രൈസ് സമ്മാനമായി അത് കിട്ടുകയും ചെയ്ത സന്തോഷത്തിലാണ് അമിതാഭ് ബച്ചൻ. 

Posted by - Mar 11, 2020, 12:57 pm IST 0
സന്തോഷത്തിലാണ് അമിതാഭ് ബച്ചൻ. സന്തോഷം കൊണ്ട് വാക്കുകൾ കിട്ടുന്നില്ലെന്നാണ് സർപ്രൈസ് സമ്മാനം കണ്ട്  ബിഗ് ബി കുറിക്കുന്നത്. മഞ്ഞ നിറത്തിലുള്ള വിന്റേജ് കാറിനൊപ്പം നിൽക്കുന്ന ചിത്രവും അദ്ദേഹം…

 'അങ്കിള്‍' സിനിമയുടെ വ്യാജന്‍ പകര്‍ത്തിയ സ്റ്റോപ്പ് പൈറസി സ്ഥാപനത്തിന്റെ ഉടമ അറസ്റ്റില്‍ 

Posted by - Jun 3, 2018, 09:14 am IST 0
തിരുവനന്തപുരം: മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തിയ 'അങ്കിള്‍' സിനിമയുടെ വ്യാജന്‍ പകര്‍ത്തിയ സ്റ്റോപ്പ് പൈറസി സ്ഥാപനത്തിന്റെ ഉടമ തുഷാറിനെ ആന്റിപൈറസി സെല്‍ അറസ്റ്റ് ചെയ്തു. പൈറസി തടയുന്നതിനായി പല സിനിമാ…

സോനംകപൂറിന്  വിവാഹം

Posted by - Apr 30, 2018, 10:58 am IST 0
അനിൽ കപൂറിന്റെ മകൾ സോനം കപൂർ ഉടൻതന്നെ വിവാഹിതയാകും. ആനന്ദ് അഹുജയുമായുള്ള നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ അടുത്തമാസം വിവാഹം നടക്കും എന്നാണ് ബോളിവുഡിൽ പ്രചരിക്കുന്ന വാർത്ത. വിവാഹ ദിവസം…

 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Posted by - Mar 8, 2018, 01:08 pm IST 0
 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി എ.കെ. ബാലനാണ് അവാര്‍ഡ് അവാർഡുകൾ പ്രഖ്യാപിച്ചത്.അവാർഡുകൾ ഇങ്ങനെ  മികച്ച നടൻ: ഇന്ദ്രൻസ് (ആളൊരുക്കം) മികച്ച നടി: പാർവതി (ടേക്ക് ഓഫ്),…

Leave a comment