ജനപ്രിയന്റെ കമ്മാര സംഭവം റിലീസിനൊരുങ്ങുന്നു
ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാര സംഭവം ഏപ്രിൽ ആദ്യ വാരം തീയേറ്ററുകളിൽ എത്തും.ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിൽ ദിലീപിന്റെ മാസ്സ് ലുക്ക് ഇപ്പോൾ തന്നെ ട്രെൻഡ് ആയിരിക്കുകയാണ്.ദിലിപ് ആരാധകർക് ആഘോഷിക്കാൻ ഉള്ള എല്ലാ മാസ്സ് ചേരുവകളും ഈ ചിത്രത്തിൽ ഉണ്ടാവും എന്ന ഉറപ്പ് തരുന്നതാണ് ഈയിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്.ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു.