ടിക്ക് ടോക്ക് ആപ്പ് ഇന്ത്യയില്‍ നിരോധിച്ച് ഗൂഗിള്‍

209 0

ദില്ലി: ഫേസ്ബുക്കിനും വാട്സ് ആപ്പിനും ശേഷം, യുവാക്കള്‍ ഏറ്റെടുത്ത ആപ്പാണ് ടിക്ക് ടോക്ക്. ടിക്ക് ടോക്കില്‍ വീഡിയോ ചെയ്യാനും കാണാനും ഇഷ്ടപ്പെടുന്ന  നിരവധിപ്പേരാണ് മലയാളികള്‍ക്കിടയില്‍ തന്നെയുള്ളത്. എന്നാല്‍ പലപ്പോഴും ആപ്പും അതില്‍ ചെയ്യുന്ന വീഡിയോകളും ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന പരാതിയുയര്‍ന്നിരുന്നു.

ടിക് ടോക് ചിത്രീകരണത്തിനിടെ നിരവധി അപകടങ്ങളും മരണങ്ങളും വരെ സംഭവിച്ചു. ഇതിനെതിരെ നിരവധി പരാതികളുയര്‍ന്നു. പരാതികളുടെ അടിസ്ഥാനത്തില്‍, കഴിഞ്ഞ ദിവസം മദ്രാസ് കോടതി ടിക്ക് ടോക്ക് പൂര്‍ണമായും നിരോധിക്കണമെന്ന് ഉത്തരവിട്ടു. കുട്ടികളില്‍ അശ്ലീലത പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു, കേന്ദ്ര സര്‍ക്കാരിനോട് ആപ്പ് നിരോധിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. 

കേന്ദ്രം ഇക്കാര്യങ്ങള്‍ വ്യക്തമാക്കി, ആപ്പിളിനും ഗൂഗിളിനും കത്തയച്ചു. തുടര്‍ന്ന് ഗൂഗിള്‍ ടിക് ടോക്കിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ഇന്നലെ മുതല്‍ ഗൂഗിളിന്‍റെ പ്ലേസ്റ്റോറില്‍ ആപ്പ് ലഭ്യമല്ല.

Related Post

ആരെയും പേടിച്ച് ഓടാന്‍ താനില്ല, കസബ വിവാദത്തില്‍, സ്ത്രീകളുടെ നിലപാടാണ് ഏറ്റവും വേദനിപ്പിച്ചത്' – പാര്‍വ്വതി

Posted by - Apr 9, 2018, 10:54 am IST 0
വെട്ടിത്തുറന്നുളള പറച്ചിലുകളുടെ പേരില്‍ അതിരൂക്ഷ സൈബര്‍ ആക്രമണങ്ങള്‍ക്കിരയായ നടിയാണ് പാര്‍വ്വതി. മമ്മൂട്ടി ചിത്രം കസബയിലെ ഒരു രംഗത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന്‍റെ പേരില്‍ വളഞ്ഞിട്ടുളള ആക്രമണത്തിനാണ് പാര്‍വതി ഇരയായത്. …

ഹോളിവുഡ് നടന്‍ അന്തരിച്ചു

Posted by - Sep 7, 2018, 08:07 am IST 0
ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ് അന്തരിച്ചു. 82 വയസായിരുന്നു. ബര്‍ട്ടിന്റെ മാനേജര്‍ എറിക് ക്രിറ്റ്‌സര്‍ ആണ് മരണ വിവരം അറിയിച്ചത്. ഫ്‌ലോറിഡയിലെ ആശുപത്രിയിലായിരുന്നു വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്…

പ്രിയ ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

Posted by - Sep 10, 2018, 07:14 pm IST 0
മലയാളികളുടെ പ്രിയ ഗായിക ഡോ.വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വീട്ടില്‍ വച്ചായിരുന്നു ചടങ്ങ്. ഒക്ടോബര്‍ 22 ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം. പാലാ…

സൗദിയില്‍ സിനിമ ചിത്രീകരണത്തില്‍ വന്‍ ഇളവ്

Posted by - May 12, 2018, 12:18 pm IST 0
റിയാദ്: സൗദിയില്‍ സിനിമ ചിത്രീകരണത്തില്‍ വന്‍ ഇളവ്. രാജ്യത്തെ സിനിമകളുടെ 50% ചിലവ് സാംസ്കാരിക വകുപ്പു വഹിക്കും. സിനിമാ മേഖല വേണ്ട രീതിയില്‍ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് പുതിയ…

Leave a comment