ത്രില്ലടിപ്പിച്ച് അതിരൻ, ട്രെയിലർ പുറത്തിറങ്ങി 

193 0

ഫഹദ് ഫാസിലും സായ് പല്ലവിയും ഒന്നിക്കുന്ന അതിരൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരെ ഭയപ്പെടുത്തി ത്രില്ലടിപ്പിക്കുന്ന ട്രെയിലർ നടൻ പൃഥ്വിരാജിന്റെ ഫേസ്ബുക്കിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്.  കലിക്ക് ശേഷം പ്രിയ താരം സായ് പല്ലവി മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് അതിരൻ.

നവാഗതനായ വിവേക് കഥയും സംവിധാനവും ചെയ്യുന്ന ചിത്രത്തിൽ പ്രകാശ് രാജ്, അതുൽ കുൽക്കർണി, സുരഭി, സുദേവ് നായർ, രൺജി പണിക്കർ, ലെന, ശാന്തി കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

 സെഞ്ച്വറി ഇൻവെസ്റ്റ്മെന്റ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനു മൂത്തേടത്തും സംഗീത സംവിധാനം പി.എസ് ജയഹരിയുമാണ്. ചിത്രം ഏപ്രിൽ 12 തിയേറ്ററുകളിലെത്തും.

https://www.youtube.com/watch?v=4DTsMtDcbNo

Related Post

ദേവയാനി പുനരവതരണത്തിനൊരുങ്ങുന്നു

Posted by - Mar 3, 2020, 10:35 am IST 0
മുംബൈയിലെ പ്രശസ്ത നാടകപ്രവർത്തകനായ വളപ്പിൽ മധുവിന്റെ ഓര്മകളോടെ അദ്ദേഹത്തിന്റെ പ്രശസ്ത നാടകങ്ങളിലൊന്നായ ദേവയാനിയുടെ പുനഃരാവതരണത്തിനൊരുങ്ങുകയാണ് കല്യാൺ സാരഥി തിയറ്റേഴ്‌സ്  ഇതോടനുബന്ധിച്ചു നാടകത്തിന്റെ സ്മരണിക പ്രകാശനം ചെയ്യുകയുണ്ടായി  ഒക്ടോബറിൽ…

കേരളത്തിലെ ദൈവങ്ങള്‍ ഇന്ന് മത്സ്യത്തൊഴിലാളികളാണ് : മേജര്‍ രവി

Posted by - Sep 9, 2018, 08:52 am IST 0
കോഴിക്കോട്: താന്‍ വര്‍ഗീയ വാദിയല്ല, പച്ചയായ മനുഷ്യനാണ്. അതുകൊണ്ട് തന്നെ മതത്തിന്റെ പേരില്‍ അല്ല മനുഷ്യനായാണ് താന്‍ എല്ലാവരെയും കാണുന്നതെന്ന് മേജര്‍ രവി വ്യക്തമാക്കി. അതേസമയം, ദൈവങ്ങള്‍…

ഹിജാബ് ധരിച്ച നടിമാര്‍ക്കെതിരെ യുവാക്കളുടെ ആക്രമണം

Posted by - Jun 5, 2018, 06:31 pm IST 0
ബുഡാപെസ്റ്റ് : പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ഇസ്ലാം ഭീതിയെ എങ്ങിനെനേരിടാമെന്ന് ടിവി ഷോ ഷൂട്ട് ചെയ്യുന്നതിനിടെ രണ്ട് ഈജിപ്ഷ്യന്‍ നടിമാരെ ഒരു ഹംഗറി യുവാവ് ആക്രമിച്ചു. നടിമാരായ ഹിബ,…

കലാഭവന്‍ അബിയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്

Posted by - Nov 30, 2018, 03:02 pm IST 0
കൊച്ചി: മിമിക്രി താരവും നടനുമായ കലാഭവന്‍ അബിയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ 30 തിനാണ് രോഗം പിടിപെട്ട് 54 -ാം വയസ്സില്‍ അബി നമ്മെ…

സെന്‍സര്‍ ചെയ്ത വിജയ് ചിത്രം സര്‍ക്കാര്‍ വീണ്ടും തീയറ്ററില്‍ 

Posted by - Nov 9, 2018, 09:48 pm IST 0
ചെന്നൈ: സെന്‍സര്‍ ചെയ്ത വിജയ് ചിത്രം സര്‍ക്കാര്‍ വീണ്ടും തീയറ്ററിലെത്തി. വിവാദ രംഗങ്ങള്‍ തിരുത്തിയ ചിത്രമാണ് വീണ്ടും സെന്‍സര്‍ ചെയ്ത് തിയേറ്ററില്‍ എത്തിച്ചത്. ദീപാവലി റിലീസായി തിയേറ്ററിലെത്തിയ…

Leave a comment