തെന്നിന്ത്യൻ താരദമ്പതികളായ നാഗ ചൈതന്യയും സാമന്തയും വിവാഹത്തിനു ശേഷം ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് മജിലി. ഇന്ന് തീയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഭാര്യയും ഭര്‍ത്താവുമായിട്ടാണ് താരദമ്പതികള്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. സച്ചിനെപ്പോലെ ഒരു വലിയ ക്രിക്കറ്റ് താരമാകാൻ കൊതിക്കുന്ന കഥാപാത്രമാണ് നാഗ ചൈതന്യയുടേത്. പക്ഷേ കടുത്ത മദ്യപാനിയായ നാഗ ചൈതന്യക്ക് ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പറ്റുന്നില്ല. ക്രിക്കറ്റ് താരമാകണമെന്ന് കൊതിക്കുന്ന ആളാണ് കേന്ദ്ര കഥാപാത്രമെങ്കിലും ക്രിക്കറ്റ് കേന്ദ്രപ്രമേയമായ സിനിമയല്ല മജിലി.
ക്രിക്കറ്റ് പശ്ചാത്തലം മാത്രമാണെന്നും ചിത്രം ഒരു കുടംബകഥയാണ് എന്നും സംവിധായകൻ ശിവ നിര്‍വാണ പറയുന്നു. വിശാഖപട്ടണമാണ് പ്രധാന ലൊക്കേഷൻ. വിഷ്‍ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
സിനിമാതാരങ്ങള്‍ അടക്കമുള്ള പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് മജിലിക്ക് ലഭിക്കുന്നത്. ഒരു മാജിക്കല്‍ ലവ് സ്റ്റോറിയാണ് ചിത്രമെന്നാണ് അഭിപ്രായം